ചായ്ക്കോട്ടുകോണത്ത് നിരവധി പേര്‍ക്ക് നായുടെ കടിയേറ്റു
text_fieldsവെള്ളറട: ചായ്ക്കോട്ടുകോണത്ത് വിദ്യാർഥിനിയടക്കം നിരവധിപേർക്ക് നായുടെ കടിയേറ്റു. സന്തോഷ് ഭവനില്‍ സഞ്ജനയെ (10) ഇന്നലെ നായയുടെ കടിയേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചായ്ക്കോട്ടുകോണത്ത് സ്ഥിരതാമസമാക്കിയിട്ടുള്ള ഗുജറാത്ത് സ്വദേശികളുടെ നായ്ക്കളാണ് നിരവധിപേരെ കടിച്ചത്.
നഗരസഭക്കും നെയ്യാറ്റിന്‍കര ഡിവൈ.എസ്.പിക്കും മാരായമുട്ടം െപാലീസിനും നാട്ടുകാർ പരാതി നല്കി. പത്തോളം പേര് നായുടെ കടിയേറ്റ് ചികിത്സയിലാണ്. ഗുജറാത്തി സ്വദേശികള്‍ സ്വദേശത്തേക്ക് പോയ സമയത്താണ് നായ തുടലുപൊട്ടിച്ച് ജനങ്ങളെ ക്രൂരമായ രീതിയില്‍ കടിച്ച് പരിക്കേല്‍പ്പിച്ചത്. പത്തുവയസ്സുകാരിയായ സഞ്ജനക്കേറ്റ പരിക്ക് ഗുരുതരമാണ്. നായെ പിടികൂടാന്‍ നഗരസഭ നടപടിയെടുക്കണമെന്ന് വാര്‍ഡ് മെംബര്‍ സജു ആവശ്യപ്പെട്ടു.

