കിളിയൂര്‍-ചേലമൂട് റോഡ്: നാട്ടുകാര്‍ വീണ്ടും മതിൽ പൊളിച്ചു
text_fieldsകിളിയൂര്‍ -ചേലമൂട് റോഡിനോട് ചേർന്ന മതിൽ നാട്ടുകാര്‍
പൊളിച്ച നിലയില്‍
വെള്ളറട: കിളിയൂര്‍ -ചേലമൂട് റോഡ് കൈയേറിയെന്നാരോപിച്ച് വിവാദ മതിൽ നാട്ടുകാര്‍ വീണ്ടും പൊളിച്ചു. കോടതി ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് പൊലീസ് സംരക്ഷണയില്‍ റോഡ് കൈയേറി മതില്‍ നിർമാണം പൂര്‍ത്തിയാക്കിയത്. രാവിലെ മുതല്‍ വൈകുന്നേരം വരെ പൊലീസ് സംരക്ഷണത്തിലായിരുന്നു മതില്‍ നിർമാണം പൂര്‍ത്തിയാക്കിയത്. ഒരാഴ്ച മുമ്പ് കിളിയൂര്‍ സ്വദേശി സത്യനേശന് അനുകൂലമായ കോടതിവിധിയെ തുടര്‍ന്ന് പൊലീസ് സംരക്ഷണയില്‍ കോടതിവിധി നടപ്പാക്കിയിരുന്നു.
മതില്‍ നിർമാണം പൂര്‍ത്തിയാക്കി പൊലീസ് സംഘവും കോടതി ജീവനക്കാരും മടങ്ങിയതിന്റെ തൊട്ടുപിന്നാലെ നാട്ടുകാര്‍ മതിൽ പൊളിക്കുകയും ചെയ്തു. കഴിഞ്ഞദിവസം കോടതി ഉത്തരവുമായി വലിയ പൊലീസ് സന്നാഹത്തോടെ വീണ്ടും മതിൽ നിർമാണം പൂര്‍ത്തിയാക്കുകയായിരുന്നു. അന്ന് രാത്രിയില്‍തന്നെ വൈദ്യുതി വിച്ഛേദിച്ച ശേഷം മതിൽ നാട്ടുകാര്‍ പൊളിച്ചു. തുടര്‍ന്ന് റോഡ് കൈയേറ്റം നടന്ന ഭാഗം വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടി തോരണങ്ങള്‍ കൊണ്ട് നിറച്ചു. വസ്തു ഉടമ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പതിനഞ്ച് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

