Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVellaradachevron_rightഅന്തര്‍ സംസ്ഥാന വാഹന...

അന്തര്‍ സംസ്ഥാന വാഹന മോഷ്ടാക്കള്‍ പിടിയിൽ

text_fields
bookmark_border
അന്തര്‍ സംസ്ഥാന വാഹന മോഷ്ടാക്കള്‍ പിടിയിൽ
cancel

വെള്ളറട: അന്തര്‍ സംസ്ഥാന വാഹന മോഷ്ടാക്കള്‍ പിടിയില്‍. കുന്നത്തുകാല്‍ മണ്ണംകോട് അനീഷ് ഭവനില്‍ അനീഷ് (27) , കുന്നത്തുകാല്‍ നാറാണി കാലായില്‍ ഷൈന്‍ (22) എന്നിവരാണ് പൊലീസ് പിടിയിലായത്.

കുന്നത്ത്കാലില്‍ നിന്നു മോഷ്ടിച്ച ജീപ്പും, ഉതിയന്‍കുളങ്ങരയില്‍ നിന്നു നിന്നും മോഷ്ടിച്ച ബൈക്കും ഇവരിൽനിന്ന് പിടിച്ചെടുത്തു. മോഷ്ടിക്കുന്ന വാഹനങ്ങള്‍ ഉടന്‍തന്നെ പോളിച്ച് വില്‍പന നടത്തുകയാണ് സംഘത്തിന്‍റെ പതിവ്. പൊളിച്ച് മാറ്റിയ നിരവധി വാഹനങ്ങളുടെ എൻജിനുകൾ പൊലീസ് കണ്ടെടുത്തു.

വെള്ളറട എസ്.എച്ച്ഒ. എം.ആര്‍. മൃദുല്‍ കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. എസ്ഐ. സുരേന്ദ്രന്‍, എ.എസ്ഐ. ശശികുമാര്‍, എസ്.സി.പി.ഒ അജി, സി.പി.ഒ പ്രദീപ്, പ്രഭുല്ലചന്ദ്രന്‍, ശ്യാംലാല്‍, സജിന്‍, ദീപു എസ്. കുമാര്‍ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trivandrumarrestInterstate vehicle thieve
News Summary - Interstate vehicle thieves arrested
Next Story