ദിശതെറ്റി വന്ന കാർ സ്കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ചു
text_fieldsദിശമാറി വന്ന കാര്‍ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടം
വെള്ളറട: പ്രധാന റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന സ്കൂട്ടര്‍ യാത്രക്കാരിയെ ദിശമാറി വന്ന കാര്‍ ഇടിച്ചുതെറിപ്പിച്ചു. ചൊവ്വാഴ്ച 11ന് നിലമാമൂട് ജങ്ഷനിലായിരുന്നു അപകടം. കാരക്കോണത്തുനിന്ന് വെള്ളറടയിലേക്ക് വരുകയായിരുന്ന സ്കൂട്ടറിലാണ് നിലമാമൂട്ടിലെ പോക്കറ്റ് റോഡില്‍നിന്ന് മെയിന്‍ റോഡിലേക്ക് കയറിയ കാര്‍ ഇടിച്ചു തെറിപ്പിച്ചത്. അമിതവേഗത്തില്‍ വന്ന കാര്‍ ദിശമാറി സ്കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സ്കൂട്ടര്‍ യാത്രക്കാരി സുകന്യക്ക് (24) തെറിച്ചുവീണു പരിക്കേറ്റു; വന്‍ദുരന്തം ഒഴിവായി. പ്രധാന റോഡിലെ അപകടം പാറശ്ശാല - വെള്ളറട റൂട്ടിൽ ഏറെനേരം ഗതാഗത തടസ്സം സൃഷ്ടിച്ചു. പൊലീസ് എത്തി വാഹനങ്ങള്‍ നീക്കം ചെയ്തശേഷമാണ് ഗതാഗതം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

