Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവ​ർ​ക്ക​ല...

വ​ർ​ക്ക​ല ​ഫ്ലോ​ട്ടി​ങ്​ ബ്രി​ഡ്ജ്​ അ​പ​ക​ടം; നടത്തിപ്പ്​ കമ്പനിക്ക്​ വക്കാലത്തുമായി ടൂറിസം വകുപ്പ്

text_fields
bookmark_border
floating bridge at varkkala
cancel
camera_alt

ശ​നി​യാ​ഴ്ച അ​പ​ക​ട​മു​ണ്ടാ​യ പാ​പ​നാ​ശ​ത്തെ ഫ്ലോ​ട്ടി​ങ് ബ്രി​ഡ്ജ് താ​ൽ​കാ​ലി​ക​മാ​യി അ​ട​ച്ചു പൂ​ട്ടി​യ​പ്പോ​ൾ

തി​രു​വ​ന​ന്ത​പു​രം: ​ത്തി​ൽ ന​ട​ത്തി​പ്പ്​ ക​മ്പ​നി​ക്ക്​ വ​ക്കാ​ല​ത്തു​മാ​യി​ ടൂ​റി​സം വ​കു​പ്പ്​. ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലി​നും (ഡി.​ടി.​പി.​സി) സാ​ഹ​സി​ക ടൂ​റി​സം സൊ​സൈ​റ്റി​ക്കും സു​ര​ക്ഷ വീ​ഴ്ച​യി​ൽ ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്നാ​ണ്​ വ​കു​പ്പി​ന്‍റെ വി​ശ​ദീ​ക​ര​ണം. അ​പ​ക​ട​ത്തി​ല്‍ സു​ര​ക്ഷ വീ​ഴ്ച​യു​ണ്ടാ​യോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്ന് പ​റ​യു​മ്പോ​ഴും പ​ദ്ധ​തി​യു​ടെ സു​ര​ക്ഷ ചു​മ​ത​ല ക​രാ​ർ ക​മ്പ​നി​ക്ക് മാ​ത്ര​മ​ല്ല, ഡി.​ടി.​പി.​സി​ക്കും അ​ഡ്വ​ഞ്ച​ർ ടൂ​റി​സം സൊ​സൈ​റ്റി​ക്കു​മാ​ണെ​ന്നാ​ണ്​ വി​ശ​ദീ​ക​ര​ണം. അ​പ​ക​ട​ത്തി​ൽ ടൂ​റി​സം ഡ​യ​റ​ക്ട​ർ തി​ങ്ക​ളാ​ഴ്ച മ​ന്ത്രി​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും. മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ടൂ​റി​സം ഡ​യ​റ​ക്ട​ർ പി.​ബി. നൂ​ഹി​നോ​ട് ശ​നി​യാ​ഴ്ച റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. സു​ര​ക്ഷ ചു​മ​ത​ല​യും ന​ട​ത്തി​പ്പും ക​രാ​ർ ക​മ്പ​നി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നാ​ണ്​ ഡി.​ടി.​പി.​സി​യു​ടെ​യും അ​ഡ്വ​ഞ്ച​ർ ടൂ​റി​സം സൊ​സൈ​റ്റി​യു​ടെ​യും വാ​ദം.

സം​ഭ​വ​ത്തി​ല്‍ വി​മ​ര്‍ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും രം​ഗ​ത്തെ​ത്തി. ഫ്ലോ​ട്ടി​ങ് ബ്രി​ഡ്ജി​ന് എ​ന്ത് സു​ര​ക്ഷ​യാ​ണു​ള്ള​തെ​ന്നും ഏ​ത് ക​മ്പ​നി​യാ​ണ് നി​ര്‍മി​ച്ച​തെ​ന്നു​മ​ട​ക്ക​മു​ള്ള ചോ​ദ്യ​ങ്ങ​ളാ​ണ്​ പ്ര​തി​പ​ക്ഷ​മു​ന്ന​യി​ക്കു​ന്ന​ത്. തീ​ര​ദേ​ശ സം​ര​ക്ഷ​ണ നി​യ​മ​മു​ൾ​പ്പെ​ടെ കാ​റ്റി​ൽ പ​റ​ത്തി​യും കോ​സ്റ്റ​ൽ സോ​ൺ മാ​നേ​ജ്മെ​ന്റി​ന്റെ അ​നു​മ​തി​യി​ല്ലാ​തെ​യു​മാ​ണ്​​ ബ്രി​ഡ്ജ് നി​ർ​മാ​ണ​മെ​ന്നാ​ണ്​ മ​റ്റൊ​രു ആ​രോ​പ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tourism departmentTrivandrum Newsfloating bridge accident
News Summary - Varkkala floating bridge accident
Next Story