ആന്ധ്രയിൽനിന്ന് കഞ്ചാവ് കടത്ത്; രണ്ടുപേർ പിടിയിൽ
text_fieldsഅശോകൻ, അനിൽകുമാർ
വർക്കല: ആന്ധ്രയിൽനിന്ന് കഞ്ചാവ് കടത്തിയ രണ്ടുപേർ എക്സൈസിന്റെ പിടിയിലായി. മുമ്പും കഞ്ചാവ് കേസിൽ പ്രതിയായ നാവായിക്കുളം തോട്ടിൻകര പുത്തൻ വീട്ടിൽ അശോകൻ, പാലക്കാട് മേലാർകാട് ഇരട്ടക്കുളം വീട്ടിൽ അനിൽകുമാർ എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് രണ്ട് കിലോ കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തു.
സ്കൂൾ കോളജ് വിദ്യാർഥികളെ ലക്ഷ്യംവെച്ചാണ് കഞ്ചാവ് കടത്തിയത്. ബുധനാഴ്ച വൈകീട്ട് വർക്കല എക്സൈസ് ഇൻസ്പെക്ടർ അജയൻപിള്ളയുടെ നേതൃത്വത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ രാജൻ .എസ്, സിവിൽ എക്സൈസ് ഉദ്യോഗസ്ഥരായ പ്രിൻസ്, അരുൺ സേവ്യർ, ശ്രീജിത്ത്, ബിസ്മി എന്നിവരുൾപ്പെട്ട സംഘമാണ് കഞ്ചാവ് പിടികൂടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

