ഇലകമൺ നേടാൻ ആവേശത്തോടെ..
text_fieldsആദര്‍ശ് ഇലകമൺ (എൽ.ഡി.എഫ്), പ്രദീപ് (യു.ഡി.എഫ്), വക്കം സുനിൽകുമാർ (ബിജെപി)
വര്‍ക്കല: ജില്ല പഞ്ചായത്ത് ചെമ്മരുതി ഡിവിഷൻ ഇക്കുറി പേരുമാറി ഇലകമണ്‍ ആവുകയായിരുന്നു. ഡിവിഷൻ രൂപം കൊണ്ടതു മുതൽ ചെമ്മരുതിയിൽ എൽ.ഡി.എഫിന്റെ തേരോട്ടമാണ്. 2010ൽ ആദ്യമായി സുബൈദ ടീച്ചറിലൂടെ കോൺഗ്രസ് പിടിച്ചെടുത്തെങ്കിലും തുടർന്ന് അവർക്ക് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് നഷ്ടപ്പെടുകയായിരുന്നു. ചെമ്മരുതി ഡിവിഷൻ പതിവായി സി.പി.ഐക്കാണ് ലഭിക്കുന്നത്. 2010 ഒഴികെ എക്കാലവും അവർ നിലനിർത്തുകയും ചെയ്തു പോന്നു.
ഇക്കുറി ഡിവിഷന്‍ പുനര്‍വിഭജനത്തിലൂടെ ചെമ്മരുതിക്ക് ഇലകമണ്‍ എന്ന പുതിയ പേര് ലഭിച്ചു. പട്ടികജാതി സംവരണ ഡിവിഷനുമായി. എൽ.ഡി.എഫിന് ശക്തമായ അടിത്തറയുണ്ടായിരുന്ന ഡിവിഷനിൽ കുറച്ച് നാളായി ഇതിന് ഇളക്കം തട്ടിയിട്ടുണ്ട്. മാറിമറിഞ്ഞ രാഷ്ട്രീയ സാഹചര്യങ്ങൾ മൂലം ഇലകമണിനെ ഇളക്കാൻ യു.ഡി.എഫ് ശക്തമായ പോരാട്ടത്തിലാണ്. പുതിയ സാഹചര്യത്തില്‍ ശക്തമായ മത്സരത്തിലൂടെ വിജയിച്ച് കയറാൻ എൻ.ഡി.എയും രംഗത്തുണ്ട്.
സി.പി.ഐയുടെ ആദര്‍ശ് ഇലകമണ്‍ ആണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. കോണ്‍ഗ്രസിലെ പ്രദീപ് ശിവഗിരിയാണ് യു.ഡി.എഫ് സ്ഥാനാർഥി. എന്‍.ഡി എ സ്ഥാനാര്‍ഥിയായി ബി.ജെ.പിയുടെ വക്കം എസ്. സുനില്‍കുമാറാണ് ജനവിധി തേടുന്നത്. 2020ൽ സി.പി.ഐയുടെ ഗീത നസീറാണ് വിജയിച്ചത്. സി.പി.ഐ ഇലകമണ്‍ ലോക്കല്‍ കമ്മിറ്റിയംഗമായ ആദർശിനിത് കന്നി അങ്കമാണ്. യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രദീപ് ശിവഗിരി 2010- 2015 കാലയളവില്‍ കരവാരം ഗ്രാമപഞ്ചായത്ത് മെമ്പറായിരുന്നു. മൂന്നാം മത്സരമാണ്.
കര്‍ഷക കോണ്‍ഗ്രസ് ജില്ല സെക്രട്ടറി, ദലിത് കോണ്‍ഗ്രസ് ജില്ല സെക്രട്ടറി, കശുവണ്ടി തൊഴിലാളി കോണ്‍ഗ്രസ് കരവാരം മേഖല സെക്രട്ടറി, പ്രവാസി കോണ്‍ഗ്രസ് നാവായിക്കുളം ബ്ലോക്ക് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2011ല്‍ മികച്ച പൊതുപ്രവര്‍ത്തകനുള്ള കേന്ദ്ര ദലിത് സാഹിത്യ അക്കാദമിയുടെ ദേശീയ പുരസ്‌കാരവും നേടി. എന്‍.ഡി.എ സ്ഥാനാര്‍ഥി വക്കം എസ്. സുനില്‍കുമാറിനും കന്നി മത്സരമാണിത്
. 25 വർഷമായി സജീവ ബി.ജെ പി പ്രവര്‍ത്തകനായ അദ്ദേഹം നിലവിൽ നോര്‍ത്ത് ജില്ല വൈസ് പ്രസിഡന്റാണ്. ബി.ജെ പി വക്കം പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി, യുവമോര്‍ച്ച ആറ്റിങ്ങല്‍ മണ്ഡലം ജനറല്‍ സെക്രട്ടറി, പട്ടികജാതി മോര്‍ച്ച ആറ്റിങ്ങല്‍ മണ്ഡലം പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, വൈസ് പ്രസിഡന്റ് തുടങ്ങിയ ചുമതലകളും വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

