Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVarkalachevron_rightസ്ത്രീധനം; ഭർത്താവ്...

സ്ത്രീധനം; ഭർത്താവ് ലഹരി നൽകി മർദിച്ചതായി യുവതിയുടെ പരാതി

text_fields
bookmark_border
Dowry
cancel

വ​ർ​ക്ക​ല: സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് ഭ​ർ​ത്താ​വ് ല​ഹ​രി ന​ൽ​കി ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​താ​യി യു​വ​തി​യു​ടെ പ​രാ​തി. ക​ല്ലി​യൂ​ർ സ്വ​ദേ​ശി​നി​യാ​ണ് അ​യി​രൂ​ർ സ്വ​ദേ​ശി​യാ​യ അ​ച്ചു ശ്രീ​കു​മാ​റി​നെ​തി​രെ (22) അ​യി​രൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. 10 ല​ക്ഷം രൂ​പ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് അ​ച്ചു ശ്രീ​കു​മാ​ർ പീ​ഡി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി. ഫെ​ബ്രു​വ​രി 20ന് ​രാ​വി​ലെ ഭ​ർ​ത്താ​വ് മ​ർ​ദി​ച്ച​താ​യും ല​ഹ​രി ന​ൽ​കി അ​ടി​മ​യാ​ക്കാ​ൻ ശ്ര​മി​ച്ച​താ​യും പൊ​ലീ​സി​ൽ ന​ൽ​കി​യ മൊ​ഴി​യി​ൽ യു​വ​തി പ​റ​യു​ന്നു. മ​ർ​ദ​നം സ​ഹി​ക്കാ​ൻ ക​ഴി​യാ​തെ സ്വ​ന്തം വീ​ട്ടി​ലേ​ക്ക് പോ​കാ​ൻ ഇ​റ​ങ്ങി​യ​പ്പോ​ൾ അ​ടി​വ​യ​റ്റി​ൽ ച​വി​ട്ടു​ക​യും ന​ഗ്ന​ചി​ത്ര​ങ്ങ​ളും ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന ചി​ത്ര​ങ്ങ​ളും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. പി​താ​വി​നെ കൊ​ല്ലു​മെ​ന്നും വീ​ട് ക​ത്തി​ക്കു​മെ​ന്നും മു​ഖ​ത്ത് ആ​സി​ഡ് ഒ​ഴി​ക്കു​മെ​ന്നും ഭീ​ഷ​ണി​യു​ള്ള​താ​യും യു​വ​തി പ​റ​യു​ന്നു.

ഭ​ർ​ത്താ​വ് വീ​ട്ടി​ൽ​നി​ന്ന് പു​റ​ത്ത് പോ​യ അ​വ​സ​ര​ത്തി​ലാ​ണ് ബ​ന്ധു​ക്ക​ളെ വി​വ​രം അ​റി​യി​ച്ച്​ അ​വ​രെ​ത്തി തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ യു​വ​തി​യെ പ്ര​വേ​ശി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് അ​യി​രൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. അ​ച്ചു ശ്രീ​കു​മാ​ർ ഒ​ളി​വി​ലാ​ണ്. ഇ​യാ​ളു​ടെ പേ​രി​ൽ എ​റ​ണാ​കു​ളം, ക​ല്ല​മ്പ​ലം, ക​ട​യ്ക്കാ​വൂ​ർ, വ​ർ​ക്ക​ല, അ​യി​രൂ​ർ സ്​​റ്റേ​ഷ​നു​ക​ളി​ലാ​യി ഏ​ഴ് ക്രി​മി​ന​ൽ കേ​സു​ക​ളു​ള്ള​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DowryTrivandrum News
News Summary - Dowry issue
Next Story