നവവധുവിനെ കാണാനില്ലെന്ന് പരാതി
text_fieldsജീന
വർക്കല: നവവധുവിനെ കാണാനില്ലെന്ന് പരാതി. ചിലക്കൂർ തൊട്ടിപ്പാലം കൊട്ടാരത്തിൽ ക്ലബിൽ നൗഷാദ്-റജീന ദമ്പതികളുടെ ഏകമകൾ ജീനാമോളെ (25) യാണ് മാർച്ച് 27ന് രാവിലെ ഒമ്പതോടെ കാണാതായത്. ഭർത്താവിന്റെ മാതാപിതാക്കളെ കാണാനാണെന്ന് പറഞ്ഞാണ് ജീന വീട്ടിൽനിന്ന് ഇറങ്ങിയതത്രെ.
ഉച്ചയോടെ മൊബൈൽ ഫോണിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ആയിരുന്നുവെന്നും ഭർതൃഗൃഹത്തിൽ എത്തിയിട്ടില്ലെന്നാണറിഞ്ഞതെന്നും മാതാപിതാക്കൾ പറഞ്ഞു. തുടർന്നാണ് വർക്കല പൊലീസിൽ പരാതി നൽകിയത്. കറുത്ത പാന്റ്സും തവിട്ട് കളർ ടോപ്പുമാണ് കാണാതാവുമ്പോൾ ധരിച്ചിരുന്നത്. വിവരം ലഭിക്കുന്നവർ വർക്കല സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് എസ്.എച്ച്.ഒ ശ്രീകുമാർ അറിയിച്ചു. ഫോൺ: 94979 87016, 94979 80135, 04702602333.

