Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVarkalachevron_rightകെ.എസ്.ആർ.ടി.സി സർവിസ്...

കെ.എസ്.ആർ.ടി.സി സർവിസ് അട്ടിമറിക്കാൻ ശ്രമം; സ്വകാര്യ ബസ് തടഞ്ഞ് നാട്ടുകാർ

text_fields
bookmark_border
When the private bus that missed the schedule was stopped at Thachurkunn by the locals
cancel
camera_alt

സ​മ​യ​ക്ര​മം തെ​റ്റി​ച്ച സ്വ​കാ​ര്യ ബ​സ്​ നാ​ട്ടു​കാ​ർ ത​ച്ചൂ​ർ​കു​ന്നി​ൽ ത​ട​ഞ്ഞി​ട്ട​പ്പോ​ൾ

ആ​റ്റി​ങ്ങ​ൽ: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​നെ അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നെ​തി​രെ സ്വ​കാ​ര്യ ബ​സ് ത​ട​ഞ്ഞി​ട്ട് നാ​ട്ടു​കാ​ർ. അ​യി​ലം-​ആ​റ്റി​ങ്ങ​ൽ-​മെ​ഡി​ക്ക​ൽ കോ​ള​ജ് വ​ഴി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് രാ​വി​ലെ സ​ർ​വി​സ് ന​ട​ത്തി വ​രു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​നെ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് നാ​ട്ടു​കാ​ർ ത​ച്ചൂ​ർ​ക്കു​ന്നി​ൽ സ്വ​കാ​ര്യ ബ​സ് ത​ട​ഞ്ഞി​ട്ട് പ്ര​തി​ഷേ​ധി​ച്ച​ത്. കോ​വി​ഡി​നു ശേ​ഷം നി​ർ​ത്ത​ലാ​ക്കി​യ സ​ർ​വി​സ് നാ​ട്ടു​കാ​രു​ടെ നി​ര​ന്ത​ര ആ​വ​ശ്യ​പ്ര​കാ​രം ക​ഴി​ഞ്ഞ​മാ​സ​മാ​ണ് പു​ന​രാ​രം​ഭി​ച്ച​ത്. ന​ഗ​ര​സ​ഭ മു​ൻ ചെ​യ​ർ​മാ​നാ​യി​രു​ന്ന എം. ​പ്ര​ദീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ ഒ​പ്പ് ശേ​ഖ​ര​ണം ന​ട​ത്തി ഒ.​എ​സ്. അം​ബി​ക എം.​എ​ൽ.​എ​ക്കും ജി​ല്ല ട്രാ​ൻ​സ്​​പോ​ർ​ട്ട് ഓ​ഫി​സ​ർ​ക്കും നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. എം.​എ​ൽ.​എ ഇ​ട​പെ​ട്ടാ​ണ് റൂ​ട്ട് പു​നഃ​സ്ഥാ​പി​ച്ച​ത്. രാ​വി​ലെ 6.40ന് ​ആ​റ്റി​ങ്ങി​ൽ​നി​ന്ന് അ​യി​ല​ത്തേ​ക്കും തി​രി​ച്ച് 7.15ന് ​അ​യി​ല​ത്ത് നി​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് വ​ഴി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​മാ​ണ്​ സ​ർ​വി​സ്. ക​ഴി​ഞ്ഞ മാ​സം ആ​റ്റി​ങ്ങ​ൽ-​അ​യി​ലം റൂ​ട്ടി​ൽ പു​തി​യ സ​ർ​വി​സ് സ്വ​കാ​ര്യ​ബ​സി​ന്​ ന​ൽ​കി​യ​താ​ണ് നി​ല​വി​ൽ പ്ര​തി​സ​ന്ധി. രാ​വി​ലെ ആ​റ്റി​ങ്ങ​ലി​ൽ നി​ന്ന് 6.20ന് ​ആ​രം​ഭി​ച്ച് അ​യി​ല​ത്തെ​ത്തി തി​രി​ച്ച് 7.25ന് ​ആ​റ്റി​ങ്ങ​ലി​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്താ​നു​ള്ള അ​നു​മ​തി​യാ​ണ് ആ​ർ.​ടി.​ഒ ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം സ്വ​കാ​ര്യ ബ​സ് കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് അ​നു​വ​ദി​ച്ച സ​മ​യ​ത്തി​ന് മു​മ്പാ​യി സ​ർ​വി​സ് ന​ട​ത്തി​യ​താ​ണ് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യ​ത്. അ​നു​വ​ദി​ച്ച സ​മ​യ​ത്ത് സ​ർ​വി​സ് ന​ട​ത്ത​മെ​ന്ന് ഉ​ട​മ ഉ​റ​പ്പ് ന​ൽ​കി​യ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ചു. കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് അ​നു​വ​ദി​ച്ച സ​മ​യ​ത്ത് സ്വ​കാ​ര്യ ബ​സ് സ​ർ​വി​സ് ന​ട​ത്തു​ന്ന​തി​നെ​തി​രെ ആ​ർ.​ടി.​ഒ​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്ന് കെ.​എ​സ്.​ആ​ർ.​ടി.​സി ആ​റ്റി​ങ്ങ​ൽ ഡി​പ്പോ​യി​ലെ ട്രാ​ഫി​ക് ഇ​ൻ​സ്​​പെ​ക്ട​ർ സു​ധീ​റു​ദീ​ൻ പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Private BusKSRTC servicePublicTrivandrumService Interruption
News Summary - Attempt to subvert KSRTC service; Locals stopped the private bus
Next Story