വലിയതുറ കടൽപ്പാലം; സ്വകാര്യ പങ്കാളിത്തം തേടി മാരിടൈം ബോർഡ്
text_fieldsവലിയതുറ പാലം
റ കടൽപാലം സംരക്ഷിക്കാൻ സ്വകാര്യ പങ്കാളിത്തംതേടി മാരിടൈം ബോർഡ്. കടൽപ്പാലത്തിനൊപ്പം തുറമുഖ വകുപ്പിന്റെ ആസ്ഥാന മന്ദിരം, ക്വാർട്ടേഴ്സ്, വെയർഹൗസ് കെട്ടിടം എന്നിവ സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കാൻ ഉതകുന്ന നിർദേശങ്ങൾക്കായി മാരിടൈം ബോർഡ് താൽപര്യപത്രം ക്ഷണിച്ചു.
മാരിടൈം ടൂറിസം, ലോജിസ്റ്റിക്‌സ്, ഇൻഡസ്ട്രി എന്നിവയുമായി ബന്ധപ്പെട്ട സ്വകാര്യ സംരംഭകരെയാണ് പ്രതീക്ഷിക്കുന്നത്. കെട്ടിടങ്ങൾ വെവ്വേറെയായോ ഒരുമിച്ചോ ഉള്ള പദ്ധതി നിർദേശം സമർപ്പിക്കാൻ അവസരം നൽകും. താൽപര്യപത്രം പരിശോധിച്ചശേഷം പദ്ധതി തയ്യറാക്കി ടെണ്ടർ നടപടികളിലേക്ക് കടക്കുമെന്ന് മാരിടൈം ബോർഡ് അറിയിച്ചു. അന്തരാഷ്ട്ര വിമാനത്താവളത്തിനും വിഴിഞ്ഞം തുറമുഖത്തിനും ഇടയിലുള്ള സ്ഥലമെന്ന നിലയിൽ സ്വകാര്യ സംരംഭകർക്ക് ഇവിടെ നിക്ഷേപത്തിന് തയാറാവുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
വലിയതുറയിലായിരുന്നു നേരത്തെ തുറമുഖ വകുപ്പിന്റെ ആസ്ഥാനം നിലനിന്നിരുന്നത്. എന്നാൽ കടലിനോട് ചേർന്നുള്ള കാലാവസ്ഥയും ഓഖി ദുരന്തത്തെയും തുടർന്ന് കെട്ടിടം ഉപയോഗ ശൂന്യമായതിനാൽ ഇപ്പോൾ ശാസ്തമംഗലത്ത് വാടക കെട്ടിടത്തിലാണ് ആസ്ഥാന മന്ദിരം പ്രവർത്തിക്കുന്നത്. ഇവിടെ വീണ്ടും ഓഫിസ് കെട്ടിടമാക്കുന്നത് പ്രയോഗികമല്ലായെന്ന കണ്ടെത്തലിനെത്തുടർന്നാണ് ഈ തുറമുഖ ഭൂമി വാണിജ്യപരമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കുവാൻ തീരുമാനം കൈക്കൊണ്ടത്.
വിഴിഞ്ഞം തുറമുഖം പ്രവർത്തികമായതോടെ ഇവിടെ ലോജിസ്റ്റിക്‌സ്, ടൂറിസം വ്യവസായത്തിന് വലിയ സാധ്യതകളാണുള്ളത്. കമലേശ്വരത്ത് ഹാർബർ എഞ്ചിനീയറിങ് വകുപ്പിൽ നിന്നും ലഭ്യമായ സ്ഥലത്ത് പുതിയ ആസ്ഥാന മന്ദിരം നിർമിാക്കുവാനുള്ള ബോർഡ് തീരുമാനം അനുസരിച്ചുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

