കേന്ദ്രമന്ത്രിയുടെ സന്ദർശനം; നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം
text_fieldsrepresentational image
തിരുവനന്തപുരം: കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിങ്ങിന്റെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി പൊലീസ് ഡെപ്യൂട്ടി കമീഷണർ വി. അജിത് അറിയിച്ചു.
വ്യാഴാഴ്ച വൈകീട്ട് നാലുമുതൽ രാത്രി 10വരെ ശംഖുംമുഖം ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് മുതൽ കോവളം വരെയും വെള്ളിയാഴ്ച രാവിലെ ആറുമുതൽ ഉച്ചക്ക് ഒന്നുവരെ കോവളം മുതൽ വെട്ടുറോഡ് വരെയും ചാക്ക മുതൽ ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് വരെയുമാണ് ഗതാഗത നിയന്ത്രണം. അവശ്യഘട്ടത്തിൽ നഗരത്തിലും ഗതാഗത ക്രമീകരണം ഏർപ്പെടുത്തും.
ചാക്ക, ഈഞ്ചക്കൽ, തിരുവല്ലം, കോവളം, വെൺപാലവട്ടം, കുഴിവിള, മുക്കോലക്കൽ, ആറ്റിൻകുഴി, വെട്ടുറോഡ് തുടങ്ങിയ റോഡുകളുടെ ഇരുവശങ്ങളിലും വാഹന പാര്‍ക്കിങ് അനുവദിക്കില്ല.
അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് മാറ്റുമെന്നും ട്രാഫിക് സംബന്ധമായ പരാതികളും നിർദേശങ്ങളും 9497987001, 9497987002 എന്നീ നമ്പരുകളിൽ അറിയിക്കാമെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

