ബസ് യാത്രക്കിടെ മാല പൊട്ടിച്ച സംഭവം; തമിഴ്നാട്ടുകാരായ രണ്ട് സ്ത്രീകള്‍ അറസ്്റ്റില്‍
text_fieldsപാങ്ങോട്: ബസിൽ യാത്രക്കാരിയുടെ മാല പൊട്ടിച്ച സംഭവത്തില്‍ തമിഴ്നാട് സ്വദേശികളായ രണ്ട് സ്ത്രീകള്‍ അറസ്റ്റിലായി. സാവിത്രി(45), കല്യാണി (42) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം കല്ലറ ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. ബസ് നിര്‍ത്തിയ ഉടനെ യാത്രക്കാരിയുടെ മാല പൊട്ടിച്ചെടുത്ത് ഇരുവരും ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു.
മാല നഷ്ടപ്പെട്ട സ്ത്രീ ബഹളംവെച്ചതോടെ ഓട്ടോറിക്ഷ തടഞ്ഞ് മോഷ്ടാക്കളെ പിടികൂടി പാങ്ങോട് പൊലീസില്‍ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിരവധി സ്റ്റേഷനുകളില്‍ പല പേരുകളിലായി 15 ഓളം കേസുകളിലെ പ്രതികള്‍ ആണ് ഇവരെന്ന് പൊലീസ് പറയുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

