സ്വകാര്യ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് രണ്ട് സെറ്റ് പി.പി.ഇ കിറ്റുകള്‍ നിര്‍ബന്ധം
text_fieldsതിരുവനന്തപുരം: കോവിഡ് പോസിറ്റിവായ രോഗികളെയും കൊണ്ടുപോകുന്ന സ്വകാര്യ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് രണ്ട് സെറ്റ് പി.പി.ഇ കിറ്റുകള്‍ നിര്‍ബന്ധമാക്കി ജില്ല കലക്ടര്‍ ഡോ. നവജ്യോത് ഖോസ ഉത്തരവിട്ടു.
ഇക്കാര്യം ജില്ല മെഡിക്കല്‍ ഓഫിസര്‍ ഉറപ്പുവരുത്തണം. ഡ്രൈവര്‍മാര്‍ രോഗിയുമായി ആശുപത്രിയിലെത്തിയാലുടന്‍ മാറി ഉപയോഗിക്കുന്നതിന് ആശുപത്രി അധികൃതര്‍ പുതിയ പി.പി.ഇ കിറ്റ് നല്‍കണം. സ്വകാര്യ ആശുപത്രിയിലാണ് രോഗിയുമായി പോകുന്നതെങ്കില്‍ തൊട്ടടുത്തുള്ള 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആശുപത്രിയെ സമീപിച്ചാല്‍ ഡ്രൈവര്‍മാര്‍ക്ക് പുതിയ പി.പി.ഇ കിറ്റ് ലഭിക്കും.
കോവിഡ് രോഗികളെ കൊണ്ടുപോകാന്‍ ചില സ്വകാര്യ ആംബുലന്‍സുകള്‍ അധിക ചാര്‍ജ് ഈടാക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തിരുവനന്തപുരം, ആറ്റിങ്ങല്‍ റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍മാരോട് നിർദേശിച്ചതായും ജില്ല കലക്ടര്‍ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

