ആനക്കൊമ്പുകളുമായി രണ്ടുപേർ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായവർ
ആര്യനാട്: ആനക്കൊമ്പുകളുമായി രണ്ടുപേരെ പിടികൂടി. മേമല സ്വദേശി വിനീത് (31), വെള്ളനാട് സ്വദേശി നിബു ജോൺ (33) എന്നിവരാണ് വനപാലക സംഘത്തിന്റെ പിടിയിലായത്.
വെള്ളനാട് ചാങ്ങ ക്ഷേത്രത്തിന് സമീപത്തുവെച്ച് ആനക്കൊമ്പ് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. ആനക്കൊമ്പ് കൈമാറ്റം സംബന്ധിച്ച് വനപാലക സംഘത്തിനു വിവരം ലഭിച്ചതോടെയാണ് രാത്രിയോടെ ഇരുവരും പ്രത്യേക സംഘത്തിന്റെ പിടിയിലായത്.
പിടികൂടിയ ആനക്കൊമ്പുകള്‍
പരുത്തിപ്പള്ളി റേഞ്ച് ഓഫിസർ ശ്രീജു, ചൂളിയമല സെഷൻ ഫോറസ്റ്റ് ഓഫിസർ അനീഷ് കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസ് വിനോദ്, വാച്ചർ പ്രദീപ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. കൊമ്പ് നാട്ടാനയുടേതാണെന്നാണ് വനം വകുപ്പ് അധികൃതര്‍ നല്കുന്ന വിവരം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

