കൊള്ളപ്പലിശ: രണ്ടുപേർ പിടിയിൽ
text_fieldsആര്യനാട്: അമിത പലിശക്ക് പണംനൽകുന്ന രണ്ടുപേർ അറസ്റ്റിൽ. ഉഴമലയ്ക്കൽ എലിയാവൂർ വീട്ടിൽ പ്രകാശ് (41), കുളപ്പട സുലഭ നിവാസിൽ സുരേഷ് (49) എന്നിവരെയാണ് ആര്യനാട് എസ്.എച്ച്.ഒ ശ്യാംരാജ് ജെ. നായരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
വീടുകളിൽ പൊലീസ് പരിശോധന നടത്തിയാണ് ഇവരെ പിടികൂടിയത്. പ്രകാശിന്റെ വീട്ടിൽനിന്ന് വാഹനങ്ങളുടെ ആർ.സി ബുക്ക്, 78 ചെക്ക് ലീഫ്, പ്രോമിസറി നോട്ട്, പ്രമാണം എന്നിവ പിടികൂടി. സുരേഷിന്റെ വീട്ടിൽനിന്ന് 10 ചെക്ക് ലീഫ്, റവന്യൂ സ്റ്റാമ്പ് ഒട്ടിച്ച വെള്ള പേപ്പറുകൾ, പ്രോമിസറി നോട്ട്, പ്രമാണം എന്നിവ കണ്ടെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

