തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തിങ്കളാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം
text_fieldsമെഡിക്കല്‍ കോളജ്: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പുതിയ കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച മുതല്‍ ഗതാഗത നിയന്തണം ഏര്‍പ്പെടുത്തും. ഉളളൂര്‍-മെഡിക്കല്‍ കോളജ് റോഡില്‍ നിന്നും മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കും എം.എസ്.ബി സെല്ലാര്‍ സ്റ്റാഫ് പാര്‍ക്കിങ് ഭാഗത്തേക്കും മാത്രമായിരിക്കും പ്രവേശനവും തിരിച്ചുപോക്കും സാധ്യമാകുകയുളളു. സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്കിലേക്കും അതുവഴി മെഡിക്കല്‍ കോളജ് ആശുപത്രി ഭാഗത്തേക്കുമുളള പ്രവേശനം ഇനിമുതല്‍ ഉണ്ടായിരിക്കില്ല.
സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്കിലേക്കുളള വാഹനങ്ങള്‍ പ്രധാന ആര്‍ച്ച് കവാടം വഴി അമ്മയും കുഞ്ഞും പ്രതിമ ചുറ്റി നഴ്സിങ് കോളജ് കഴിഞ്ഞ് ഇടതുഭാഗത്ത് ക്രമീകരിച്ചിരിക്കുന്ന ഒറ്റവരി ഗതാഗതം പാലിച്ച് പോകേണ്ടതും രോഗിയെ എസ്.എസ്.ബി യില്‍ ഇറക്കി ഉളളൂര്‍ റോഡിലേക്ക് ഇറങ്ങി വാഹനം പുതിയ മേല്‍പാലത്തിന് താഴെ ക്രമീകരിച്ചിരിക്കുന്ന പാര്‍ക്കിങ് ഏരിയായില്‍ നിര്ത്തിയിടേണ്ടതുമാണ്. എസ്.എസ്.ബി പരിസരത്ത് ഇപ്പോള്‍ അനുമതിയുളള ജീവനക്കാര്‍ക്ക് അവരുടെ വാഹനം അവിടെ തടസപ്പെടാത്ത തരത്തില്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്. ഹേറിറ്റേജ് ബ്ലോക്ക്-ഐ.പി-എം.എസ്.ബി എന്നിവയുളള പഴയ മോര്‍ച്ചറി ഗേറ്റിന്റെ ഭാഗത്തേക്ക് ഐ.പി രോഗികളെയും കൊണ്ടുളള ആംബുലന്‍സുകളും അവിടെ പാര്‍ക്കിങ് അനുവദിച്ചിട്ടുളള ഡോക്ടര്‍മാരുടെ വാഹനങ്ങളും പ്രവേശിക്കാവുന്നതാണ്. അതിനായി നഴ്സിങ് കോളജിന് ശേഷം ഇടതുഭാഗത്തുളള പി.ഡബ്ല്യൂ.ഡി ഇലക്ട്രിക്കല്വിങ് ഓഫീസ് ഭാഗത്ത് സെക്യൂരിറ്റി നിയന്ത്രണ സംവിധാനം ഉണ്ടാകും.
ഐ.പി വാര്‍ഡുകള്‍, എം.എസ്.ബി എന്നിവയില്‍ നിന്നും എസ്.എസ്.ബി യിലേക്കൂം തിരികെയും രോഗികളെ മാറ്റുന്ന ആംബുലന്‍സുകള്‍ക്ക് ഇതിനിടയില്‍ പരിമിതമായ ഭാഗത്തുകൂടി നിയന്ത്രിത ഗതാഗതം സാധ്യമാകും. ആര്.സി.സി, എസ്.സി.ടി.ഐ.എം.എസ്.ടി, അക്കാദമിക് കാമ്പസ് ഭാഗത്ത് നിന്നുളള വാഹനങ്ങള്‍ മേല്‍പാലം വഴി ഉളളൂര്‍ ഭാഗത്തേക്ക് പോകേണ്ടതാണ്. എസ്.എ.ടി ആശുപത്രിയില്‍ നിന്നുമുളള വാഹനങ്ങള്‍ ആര്ച്ചുളള പ്രധാന കവാടം വഴി അത്യാഹിത വിഭാഗത്തിനു മുന്നിലൂടെ ഇടത്തേക്ക് തിരിഞ്ഞ് ഉളളൂര്‍ ഭാഗത്തേക്ക് പോകേണ്ടതാണ്.
നോ പാര്‍ക്കിങ് ഭാഗങ്ങളില്‍ അലക്ഷ്യമായി വാഹനം പാര്‍ക്ക് ചെയ്താല്‍ വാഹനം നീക്കംചെയ്യുന്നതും അതിന്റെ ചിലവ് ഉടമസ്ഥര്‍ വഹിക്കേണ്ടതുമാണ്. ഒഴിഞ്ഞ ഓട്ടോ റിക്ഷകള്‍ എസ്.എസ്.ബി ഒറ്റവരി ഗതാഗതം ഏര്‍പ്പെടുത്തിയിരിക്കുന്ന ഭാഗത്തേക്ക് പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ട്.
ഒറ്റവരി ഗതാഗതം ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ ജീവനക്കാരുടെയും പൊതുജനങ്ങളുടെയും വാഹനങ്ങള്‍ക്ക് ബാധകമാണ്. മേല്‍പ്പാലത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താല്‍ അവ നീക്കം ചെയ്യുന്നതും ഇതിന്റെ ചിലവ് ഉടമയില്‍ നിന്നും ഈടാക്കുകയും ചെയ്യും.
അത്യാഹിത വിഭാഗത്തിന് മുന്നില്‍ ആംബുലന്‍സ് ഉള്‍പ്പെടെ ഒരു വാഹനവും പാര്‍ക്ക് ചെയ്യാന്‍ പാടില്ല. പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഓട്ടോറിക്ഷകള്‍, ആംബുലന്‍സ് എന്നിവ ഐ.പി യിലേക്ക് കടക്കുന്ന രണ്ട് പ്രവേശന കവാടത്തിന് മുന്നിലുളള റോഡില്‍ നിര്‍ത്തിയിടുന്നത് കര്‍ശനമായി നിരോധിച്ചു.
കെട്ടിട നിര്‍മാണം നടത്തുന്നതിനായി ക്രമീകരിച്ചിരിക്കുന്ന ഭാഗത്തേക്ക് സുരക്ഷയുടെ ഭാഗമായി നിര്‍മാണ വാഹനങ്ങളും പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ചുമതലയുളള ഉദ്യോഗസ്ഥരുടെയും വാഹനങ്ങളും മാത്രമായി പരിമിതപ്പെടുത്തിയതായി മെഡിക്കല്‍ കോളജ് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

