തമ്പാനൂർ ഭാഗത്ത് രണ്ടാഴ്ച ഗതാഗത നിയന്ത്രണം
text_fieldsതിരുവനന്തപുരം: തമ്പാനൂര്‍ എസ്.എസ് കോവില്‍ റോഡിന്റെ ആരംഭ ഭാഗത്ത് കേരള പൊതുമരാമത്ത് വകുപ്പ് നടത്തുന്ന ഓടയുടെയും കൾവെര്‍ട്ടിന്റെയും നിർമാണ ജോലികള്‍ നടക്കുന്നതിനാല്‍ തമ്പാനൂര്‍ ഭാഗത്തുനിന്നും ഹൗസിങ് ബോര്‍ഡ് ജംഗ്ഷനില്‍ നിന്നും എസ്. എസ് കോവില്‍ റോഡിലേക്കുള്ള വാഹന ഗതാഗതത്തിന് ഒമ്പത് മുതൽ 26 വരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
എസ്.എസ് കോവില്‍ റോഡില്‍ തമ്പാനൂര്‍ ഭാഗം മുതല്‍ ഹൗസിങ് ബോര്‍ഡ് വരെയുള്ള ഭാഗത്ത് റോഡിന്റെ ഇരുവശങ്ങളിലും വാഹനപാര്‍ക്കിങ് അനുവദിക്കില്ല. പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കും.
ഹൗസിങ് ബോര്‍ഡ് ജങ്ഷനില്‍ നിന്ന് എസ്. എസ്. കോവില്‍ റോഡ് വഴി, തമ്പാനൂര്‍ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ മോഡല്‍ സ്കൂള്‍ ജങ്ഷന് വഴി തമ്പാനൂര്‍ ഭാഗത്തേക്ക് പോകണം. തമ്പാനൂര്‍ ഭാഗത്തുനിന്ന് എസ്. എസ്. കോവില്‍ റോഡ് വഴി ഹൗസിങ് ബോര്‍ഡ് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ അരിസ്റ്റോ ജങ്ഷന്- മോഡല്‍ സ്കൂള്‍ ജങ്ഷന് വഴി ഹൗസിങ് ബോര്‍ഡ് ഭാഗത്തേക്ക് പോകണം.

