Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുൻ രാഷ്ട്രപതിക്കായി...

മുൻ രാഷ്ട്രപതിക്കായി ഗതാഗത നിയന്ത്രണം; കുരുക്കിൽപെട്ട് ഗതാഗത മന്ത്രിയും

text_fields
bookmark_border
Traffic control
cancel
camera_alt

ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​പെ​ട്ട ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജുവിന്‍റെ വാഹനം

പോ​ത്ത​ൻ​കോ​ട്: മു​ൻ രാ​ഷ്ട്ര​പ​തി രാം​നാ​ദ് കോ​വി​ന്ദി​ന്‍റെ ശാ​ന്തി​ഗി​രി സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ത്ത​ൻ​കോ​ട് ജ​ങ്​​ഷ​നി​ൽ പെ​ട്ടെ​ന്നു​ണ്ടാ​യ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തെ​തു​ട​ർ​ന്ന് മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​പെ​ട്ട് ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 6.40 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ശാ​ന്തി​ഗി​രി ന​വ​പൂ​ജി​ത ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മു​ൻ രാ​ഷ്ട്ര​പ​തി രാം​നാ​ദ് കോ​വി​ന്ദ് തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ശാ​ന്തി​ഗി​രി​യി​ൽ എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, മു​ൻ രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വേ​ണ്ട​ത്ര മു​ന്നൊ​രു​ക്ക​ങ്ങ​ളും പൊ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന്​ ഉ​ണ്ടാ​യി​ല്ല. പോ​ത്ത​ൻ​കോ​ട് സ്വ​കാ​ര്യ പ​രി​പാ​ടി​ക്കെ​ത്തി​യ മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വും പൊ​ലീ​സി​ന്‍റെ അ​ശ്ര​ദ്ധ കാ​ര​ണം കു​രു​ക്കി​ലാ​കു​ക​യാ​യി​രു​ന്നു.

ക​രൂ​ർ - പോ​ത്ത​ൻ​കോ​ട് റോ​ഡി​ലെ ജ​ങ്​​ഷ​നി​ലെ ഒ​ൺ​വേ റോ​ഡി​ൽ ര​ണ്ട് വ​ശ​ങ്ങ​ളി​ലു​മാ​യി വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​യ​റ്റി​വി​ട്ട് കു​രു​ക്കി​ലാ​യി. തു​ട​ർ​ന്ന് പൊ​ലീ​സു​കാ​ർ മ​ന്ത്രി​യെ​യും പൈ​ല​റ്റ് വാ​ഹ​ന​ത്തെ​യും ഇ​തേ​വ​ഴി​യി​ൽ ക​യ​റ്റി​വി​ട്ട് മ​ന്ത്രി​യെ കു​രു​ക്കി​ലാ​ക്കു​ക​യാ​യി​രു​ന്നു. ഗ​താ​ഗ​ത കു​രു​ക്കി​ൽ​പെ​ട്ട മ​ന്ത്രി​യോ​ട് പോ​ത്ത​ൻ​കോ​ടി​ലെ ഗ​താ​ഗ​ത കു​രു​ക്കി​നെ​ക്കു​റി​ച്ച് നാ​ട്ടു​കാ​രും പ​രാ​തി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Transport MinisterTraffic controlformer President
News Summary - Traffic control for former President; Transport Minister also got involved
Next Story