മന്ത്രവാദത്തിന്റെ മറവില്‍ പീഡനം; പ്രതി അറസ്റ്റിൽ
text_fieldsകിളിമാനൂർ: മന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരായ പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. കടയ്ക്കൽ ചിങ്ങേലി സിന്ധുഭവനിൽ ശരത് ബാബു (55) ആണ് അറസ്റ്റിലായത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: വസ്‌തുകച്ചവടക്കാരനും മന്ത്രവാദിയുമായ പ്രതിയുടെ അടുത്ത് സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്ന, പതിമൂന്നും പതിനേഴും വയസ്സുള്ള പെൺകുട്ടികളുമായി മാതാവെത്തി. തുടർന്ന് കാലങ്ങളായി വിൽക്കാൻ കഴിയാതിരുന്ന പുരയിടം വിൽക്കാൻ കഴിഞ്ഞതോടെ കുടുംബത്തിന് ഇയാളുടെ മന്ത്രവാദത്തിൽ വിശ്വാസമായി.
തുടർന്ന് ഇയാൾ ഇവരുടെ വീട്ടിലെ നിത്യ സന്ദർശകനായി. ഇതിനിടെയാണ് മാതാവിന് ദോഷങ്ങൾ ഉണ്ടന്നും അത് മാറാൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്നും പെൺകുട്ടികളെ ഇയാൾ പറഞ്ഞ് വിശ്വസിപ്പിച്ചത്. തുടർന്ന് 2024 മുതൽ 2026 വരെ പെൺകുട്ടികളുടെ കിളിമാനൂരിലെ വാടക വീട്, തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപത്തെ ലോഡ്ജുകൾ എന്നിവിടങ്ങളിൽ പെൺകുട്ടികളെ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് മൊഴി. പീഡനം സഹിക്കാനാവാതെ പെൺകുട്ടികൾ മാതാവിനെ വിവരം അറിയിക്കുകയും മാതാവ് 'സ്നേഹിത' യി ൽ അറിയിക്കുകയായിരുന്നു. സ്നേഹിത അധികൃതർ കിളിമാനൂർ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് ഒളിവിൽ പോയ പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

