പന്നി ഫാം വളപ്പില്‍ ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യം കുഴിച്ചിട്ടനിലയില്‍
text_fieldsപാങ്ങോട് പഞ്ചായത്തിലെ അനധികൃത പന്നി ഫാമിൽ പ്ലാസ്റ്റിക് മാലിന്യം കുഴിച്ചിട്ട നിലയില്‍
പാങ്ങോട്: അനധികൃതമായി പ്രവര്‍ത്തിക്കുന്ന പന്നി ഫാം വളപ്പില്‍ ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. പാങ്ങോട് പഞ്ചായത്തിലെ വെള്ളയംദേശത്തെ പന്നി ഫാമിലാണ് നദീ തീരത്തോട് ചേര്‍ന്ന് മാലിന്യങ്ങള്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.
തിരുവനന്തപുരം നഗരത്തിലേതടക്കം ഹോട്ടലുകള്‍, ഹോസ്റ്റലുകള്‍ എന്നിവിടങ്ങളില്‍നിന്ന് പന്നിഫാമിലേക്കെന്ന പേരില്‍ ഭക്ഷണാവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും നിശ്ചിത തുക ഈടാക്കി ശേഖരിക്കുകയും ഫാമിലെത്തിച്ച ശേഷം ഭക്ഷണാവശിഷ്ടങ്ങള്‍ പന്നികള്‍ക്ക് തീറ്റക്കായി മാറ്റിയശേഷം പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവ കുഴികുത്തി മൂടുകയുമാണ് ചെയ്യുന്നത്.
ഇതുസംബന്ധിച്ച് നാട്ടുകാരില്‍നിന്ന് പരാതി ഉയർന്നിരുന്നു. ഇതുസംബന്ധിച്ച് പഞ്ചായത്ത് അധികൃതര്‍ പരിശോധന നടത്തി. നേരത്തേ കുഴിച്ചുമൂടിയ മാലിന്യങ്ങള്‍ നദീജലം മലിനമാക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ വിശദ പരിശോധനക്ക് തുനിഞ്ഞു.
ഇതിനിടെ ഫാം ഉടമ കോടതിയില്‍ തടസഹര്‍ജി നൽകി. അതേസമയം പഞ്ചായത്ത് അധികൃതര്‍ പരിശോധനയുടെ ആവശ്യകത ബോധ്യപ്പെടുത്തിയതിനെത്തുടർന്ന് കോടതി അംഗീകരിച്ചു. തുടര്‍ന്ന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഫാമില്‍ വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് വന്‍ തോതില്‍ മാലിന്യം കുഴിച്ചിട്ടതായി കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

