Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightThumbachevron_rightപാചകവാതക സിലിണ്ടർ...

പാചകവാതക സിലിണ്ടർ മോഷ്ടിക്കുന്ന മൂന്നംഗ സംഘം പിടിയിൽ

text_fields
bookmark_border
പാചകവാതക സിലിണ്ടർ മോഷ്ടിക്കുന്ന മൂന്നംഗ സംഘം പിടിയിൽ
cancel

വലിയമല: വിവിധ സ്ഥലങ്ങളിൽനിന്ന് പാചകവാതക സിലിണ്ടറുകൾ മോഷണം നടത്തിയ മൂന്നംഗ സംഘത്തെ വലിയമല പൊലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് എഡ്യൂ മാറ്റ് എന്ന സമാന്തര വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന കാട്ടാക്കട കുളത്തുമ്മൽ മുതിയവിള പ്ലാവിള പുത്തൻവീട്ടിൽ ഷിബിൻ ജോസ് (27), പുളിമാത്ത് താളികുഴി ബി.എസ് അഖിലം വീട്ടിൽ അഖിൽ (31), ഇവരിൽ നിന്നു ഗ്യാസ് സിലിണ്ടറുകൾ വാങ്ങിയ വെഞ്ഞാറമൂട് പിരപ്പൻകോട് സിന്ദൂരി ഗ്യാസ് റിപ്പയറിങ് സെൻറർ നടത്തുന്ന ബാലകൃഷ്ണൻ നായർ (86) എന്നിവരാണ് പിടിയിലായത്.

പല സ്ഥലങ്ങളിൽ നിന്നായി ഒമ്പത് ഗ്യാസ് സിലിണ്ടറുകൾ ഇവർ മോഷണം നടത്തിയതായി വലിയമല പൊലീസ് അറിയിച്ചു. മോഷണം നടത്തിയ സിലിണ്ടറുമായി വരുന്നതിനിടെയാണ് പിടിയിലായത്. ഗ്യാസ് സിലിണ്ടറുകൾ മോഷണം നടത്തിയതിന് ഇവർക്കെതിരെ വലിയമല പൊലീസിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വെഞ്ഞാറമൂട്ടിൽ മൂന്നും നെടുമങ്ങാട്, അരുവിക്കര പൊലീസ് സ്റ്റേഷനുകളിൽ ഓരോന്നും ആര്യനാട് സ്റ്റേഷനിൽ രണ്ടും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LPG cylindertrivandrum
News Summary - Three arrested for stealing LPG cylinder
Next Story