യുവാവിനെ വീടുകയറി വെട്ടിയ കേസിൽ മൂന്നുപേർ പിടിയിൽ
text_fieldsഅറസ്റ്റിലായ പ്രതികള്
വട്ടിയൂര്ക്കാവ്: കൊടുങ്ങാനൂരില് യുവാവിനെ വീടുകയറി വെട്ടിപ്പരിക്കേല്പ്പിച്ച കേസിൽ മൂന്നംഗ സംഘത്തെ വട്ടിയൂര്ക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിന്കര പൂവാര് റോഡില് പൊന്നമ്പലം ലെയ്നില് വാടകക്ക് താമസിക്കുന്ന ആദിത്യന് (24), വട്ടിയൂര്ക്കാവ് വാഴോട്ടുകോണം കടയിക്കോണം ലെയ്ന് വി.കെ.ആര്.എ -83 ഷീബ ഭവനില് വിശാഖ് (23), കുമാരപുരം പുത്തൂര് വീട്ടില് സുധീഷ് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊടുങ്ങാനൂര് സൗഹൃദ ലെയിന് ഉഷസില് വാടകക്ക് താമസിക്കുന്ന സക്നാണ് (23) വെട്ടേറ്റത്.
ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. സബിന്റെ സഹോദരനുമായുള്ള സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള വാക്കുതര്ക്കമാണ് ആക്രമണത്തില് കലാശിച്ചത്. വാളുമായി വീട്ടിലെത്തിയ സംഘം സബിന്റെ കൈയില് വെട്ടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
സബിന് മെഡിക്കല് കോളജ് ആശുപത്രിയില് ചികിത്സ തേടി. സംഭവത്തില് ഒരാള്കൂടി പിടിയിലാകുനുണ്ടെന്ന് പൊലീസ് പറഞ്ഞു. വട്ടിയൂര്ക്കാവ് എസ്.എച്ച്.ഒ അജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില് ഹാജരാക്കിയ പ്രതികളെ റിമാന്ഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

