Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപടക്കം പൊട്ടിക്കലിൽ...

പടക്കം പൊട്ടിക്കലിൽ തർക്കം; കുടുംബത്തിലെ മൂന്നു പേർക്ക്​ വെട്ടേറ്റു

text_fields
bookmark_border
പടക്കം പൊട്ടിക്കലിൽ തർക്കം; കുടുംബത്തിലെ മൂന്നു പേർക്ക്​ വെട്ടേറ്റു
cancel

പൂ​വാ​ർ: പ​ത്താം ക്ലാ​സി​ൽ ജ​യി​ച്ച​ത് പ​ട​ക്കം പൊ​ട്ടി​ച്ച് ആ​ഘോ​ഷി​ച്ച​തി​നെ​ചൊ​ല്ലി​യു​ണ്ടാ​യ വാ​ക്കേ​റ്റ​ത്തി​ന് പി​ന്നാ​ലെ മു​ഖം​മൂ​ടി അ​ണി​ഞ്ഞെ​ത്തി​യ സം​ഘം ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​രെ വെ​ട്ടി പ​രി​ക്കേ​ല്പി​ച്ചു. അ​വ​ണാ​കു​ഴി മാ​ർ​ത്താ​ണ്ഡം കു​ള​ത്തി​ന് സ​മീ​പം വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന ജി​ഷ്ണു (21), അ​ച്ഛ​ൻ ഷാ​ജി (47), സ​ഹോ​ദ​ര​ൻ നി​ധി​ൻ ഗി​രീ​ഷ് (25) എ​ന്നി​വ​രെ​യാ​ണ് സം​ഘം വെ​ട്ടി​യ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മൂ​ന്നു​പേ​രും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഞാ​യ​റാ​ഴ്ച്ച രാ​ത്രി 7.30 ഓ​ടെ​യാ​ണ് സം​ഭ​വ​ങ്ങ​ൾ​ക്ക് തു​ട​ക്കം. മാ​ർ​ത്താ​ണ്ഡം കു​ള​ത്തി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ആ​ളു​ടെ മ​ക​ൻ പ​ത്താം​ക്ലാ​സ് വി​ജ​യി​ച്ച​തി​ന്റെ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ട​ക്കം പൊ​ട്ടി​ച്ച​ത് ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ൻ ചോ​ദ്യം ചെ​യ്ത​ത് സ​ഹോ​ദ​ര​ങ്ങ​ൾ ത​മ്മി​ൽ അ​ടി​പി​ടി​യി​ൽ ക​ലാ​ശി​ച്ചു.

ഇ​വ​രെ പി​ടി​ച്ചു മാ​റ്റാ​ൻ എ​ത്തി​യ​താ​യി​രു​ന്നു വെ​ട്ടേ​റ്റ ഷാ​ജി​യും മ​ക്ക​ളും. പ്ര​ശ്ന​ത്തി​നി​ട​യി​ലേ​ക്ക് സ​നു എ​ന്ന​യാ​ൾ എ​ത്തി​യ​തോ​ടെ പ്ര​ശ്ന​ങ്ങ​ൾ വ​ഷ​ളാ​യി. സം​ഭ​വ സ്ഥ​ല​ത്തു നി​ന്ന് പി​രി​ഞ്ഞു പോ​യ സ​നു രാ​ത്രി​യോ​ടെ കൂ​ട്ടാ​ളി​ക​ളെ​യും കൂ​ട്ടി ബൈ​ക്കി​ലെ​ത്തി വീ​ണ്ടും ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്നാ​ണ് വി​വ​ര​മെ​ന്ന് പോ​ലി​സ് പ​റ​യു​ന്നു. ക​മ്പി​വ​ടി​യും വാ​ളും മ​റ്റു​മാ​യി മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ ആ​റം​ഗ സം​ഘം അ​ച്ഛ​നെ​യും മ​ക്ക​ളെ​യും ഗു​രു​ത​ര​മാ​യി വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:local NewsTrivandrum News
News Summary - Three members of a family injured in argument over firecrackers
Next Story