കടം നല്കിയ പണം തിരികെ ചോദിച്ച വയോധികനെ വെട്ടിയ കേസിൽ മൂന്നുപേർ പിടിയില്‍
text_fieldsമൈച്ചേല് അടിമ, സനുക്കുട്ടന്‍, അനു,
പൂന്തുറ: കടമായി നല്കിയ പണവും സ്വര്‍ണവും തിരികെ ചോദിച്ച വയോധികനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിൽ പ്രതികളായ നാലംഗ സംഘത്തിലെ മൂന്നുപേരെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. പൂന്തുറ ടി.സി 69/ 1477 പള്ളിവിളാകത്തുനിന്ന് പൂന്തുറ ജോനകയില് വാടകക്ക് താമസിക്കുന്ന സില്വപിള്ളയെയാണ് (68) പ്രതികള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്.
ആക്രമം തടയാനെത്തിയ മകള്‍ പൂര്‍ണിമ, ഇവരുടെ മകന് സ്റ്റീഫന്‍ എന്നവക്കും മര്‍ദനമേറ്റെന്ന് പൊലീസ് പറഞ്ഞു. വിഴിഞ്ഞം കടയ്ക്കുളം കോളനി ചെമ്മണ്ണുവിളാകത്ത് അനു (28), പൂന്തുറ ടി.സി 47/ 566ല്‍ സനുക്കുട്ടന്‍ (25), പൂന്തുറ ടി.സി 69/ 1416ല്‍ മൈച്ചേല് അടിമ (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം. രണ്ടാംപ്രതി സനുക്കുട്ടന്‍ സില്‍വപിള്ള സ്വര്‍ണവും പണവും കടമായി നല്‍കിയിരുന്നു. മടക്കി നല്കാന് വൈകിയതിനാല്‍ പണവും സ്വര്‍ണവും തിരികെ തരണമെന്ന് ആവശ്യപ്പട്ടതിനെത്തുടര്ന്നാണ് ഒന്നാം പ്രതിയായ അനു വെട്ടുകത്തികൊണ്ട് സില്വപിള്ളയുടെ തലയില്‍ വെട്ടിയത്. പൂന്തുറ എസ്.എച്ച്.ഒ നിയാസ്, എസ്.ഐ ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

