ലോറിയിൽ കൊണ്ടുപോയ അരിച്ചാക്കുകൾ റോഡിൽ പൊട്ടിവീണ് ചിതറി
text_fieldsനെടുമങ്ങാട്: കഴക്കൂട്ടം എഫ്.സി.ഐ ഗോഡൗണിൽ നിന്ന് ലോറിയിൽ കൊണ്ടുപോയ അരിച്ചാക്കുകൾ കെട്ടുപൊട്ടി റോഡിൽ വീണു. 20 ലധികം ചാക്കുകള്‍ റോഡിലേക്ക് വീണുചിതറി. ഉടന്‍ തന്നെ ലോറിയിലെ ജീവനക്കാരും സമീപത്തുണ്ടായിരുന്ന തൊഴിലാളികളും ചേർന്ന് മണ്ണും കല്ലും അരിയും തൂത്തുകൂട്ടി ചാക്കിലാക്കി കയറ്റിക്കൊണ്ടുപോയി. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ നെടുമങ്ങാട് മുക്കോല അമൃതകൈരളി വിദ്യാലയത്തിന് മുന്നിലായിരുന്നു സംഭവം.
കഴക്കൂട്ടം എഫ്.സി.ഐ ഗോഡൗണില്‍ നിന്ന് പൂവച്ചലിലെ അരിഗോഡൗണിലേക്ക് കൊണ്ടുപോയ അരിച്ചാക്കുകളാണ് കയര്‍പൊട്ടി താഴെ വീണത്. റോഡില്‍ അരിവീണതോടെ നെടുമങ്ങാട് ഷൊര്‍ളക്കോട് പാതയിലെ ഗതാഗതം തടസ്സപ്പെട്ടു. നൂറുകണക്കിന് വാഹനങ്ങള്‍ ഏറെ സമയം വഴിയിലായി.
നെടുമങ്ങാട് ട്രാഫിക് പോലീസ് ഉടന്‍ സ്ഥലത്തെത്തിയെങ്കിലും അരിച്ചാക്കുകള്‍ മാറ്റാതെ ഗതാഗതം പുനസ്ഥാപിക്കാനായില്ല. റോഡില്‍ വീണു പൊട്ടിയ 20 ലധികം ചാക്കുകളിലെ അരി ചൂല് ഉപയോഗിച്ച് തൂത്തുവാരി ചാക്കിലാക്കിയാണ് ഇവര്‍ പോയത്. ലോറിയില്‍ കെട്ടിയിരുന്ന കയര്‍ അയഞ്ഞതിനെതുടര്ന്നാണ് അരിച്ചാക്കുകള്‍ റോഡില്‍ വീണതെന്നാണ് അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

