നഗരസഭയുടെ മിനി എം.സി.എഫ് കത്തിനശിച്ചു
text_fieldsതച്ചൻകോണത്ത് സ്ഥാപിച്ചിരുന്ന വർക്കല നഗരസഭയുടെ മിനി എം.സി.എഫ് അഗ്നിക്കിരയായപ്പോൾ
വർക്കല: തച്ചൻകോണത്ത് വർക്കല നഗരസഭ സ്ഥാപിച്ചിരുന്ന മിനി എം.സി.എഫ് കത്തിനശിച്ചു. ഇതിലുണ്ടായിരുന്ന പ്ലാസ്റ്റിക് കുപ്പികളും തുണികളും ഉൾപ്പെടെ കത്തിയമർന്നു. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് റോഡരികിൽ സ്ഥാപിച്ചിരുന്ന മിനി എം.സി.എഫിൽ തീപ്പിടിത്തമുണ്ടായത്. തീ ആളിക്കത്തുകയും കുപ്പികൾ പൊട്ടിത്തെറിക്കുകയും ചെയ്തതോടെ നാട്ടുകാർ ഫയർ ഫോഴ്സിൽ വിവരമറിയിച്ചു.
അഗ്നിരക്ഷാസേനയെത്തി തീ കെടുത്തി. എം.സി.എഫിന് മുകളിലൂടെ പോയിരുന്ന കേബിളുകളും കത്തിനശിച്ചു. സംഭവത്തെ തുടർന്ന് സമീപത്തെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചപ്പോൾ റോഡിലൂടെ നടന്നുപോയ വിദ്യാർത്ഥികളിൽ ഒരാൾ എം.സി.എഫിലേക്ക് തീ പടർത്തുന്ന ദൃശ്യം ലഭിച്ചു. നഗരസഭ വർക്കല പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

