സബ്സിഡി ലോൺ തട്ടിപ്പ്; അറസ്റ്റ് നടപടികളിൽ വിജിലൻസിന് പാളി; 14 പ്രതികൾക്കും ജാമ്യം
text_fieldsതിരുവനന്തപുരം: കോർപറേഷനിനെ എസ്.സി/ എസ്.ടി ഫണ്ടിലും ബി.പി.എൽ വിഭാഗത്തിലെ വനിതകൾക്ക് സംരംഭകത്വം തുടങ്ങുന്നതിനായി അനുവദിച്ച സബ്സിഡി ലോണിലും ലക്ഷങ്ങൾ തട്ടിയകേസിൽ 14 പ്രതികൾക്കും ജാമ്യം അനുവദിച്ച് വിജിലൻസ് കോടതി.
അറസ്റ്റ് നടപടികളിൽ വിജിലൻസിനുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടിയാണ് പ്രതികളെ സ്വന്തം ജാമ്യത്തിൽ കോടതി വിട്ടയച്ചത്. കഴിഞ്ഞ ദിവസമാണ് 2020-21, 2021-22 സാമ്പത്തിക വർഷത്തിലെ ഫണ്ടുതട്ടിപ്പിൽ മുൻ കൗൺസിലറും കോൺഗ്രസ് നേതാവുമായിരുന്ന മോനി ശേഖർ, കോർപറേഷൻ മുൻ ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർമാരായി ജോലി നോക്കിയിരുന്ന തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശിയായ പ്രവീൺരാജ്, ബാലരാമപുരം സ്വദേശി എം.ബി. ഷെഫിൻ, പട്ടം സർവീസ് കോഓപറേറ്റീവ് ബാങ്ക് മാനേജർ സോണി അടക്കം 14 പേരെ വിജിലൻസ് അറസ്റ്റ് ചെയ്തു.
കേസിൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് കണ്ടാൽ കോടതിയോട് റിമാൻഡിന് ആവശ്യപ്പെടാമെന്നാണ് സുപ്രീംകോടതി ഉത്തരവ്. തട്ടിപ്പുകേസിൽ പ്രതികൾക്ക് അറസ്റ്റിന് മുമ്പുള്ള മുൻകൂർ നോട്ടീസ് നൽകിയിരുന്നില്ലെന്നും മറ്റ് നിയമനുസൃതമായ പല നടപടികളും പാലിച്ചില്ലെന്നും പ്രതിഭാഗം വാദിച്ചു. അറസ്റ്റിൽ കോടതി ഉത്തരവിന്റ നഗ്നമായ ലംഘനം ബോധ്യപ്പെട്ടതോടെയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.
ലക്ഷം രൂപയും സബ്സിഡി ലോണായി അനുവദിച്ചിരുന്നു. എന്നാൽ മാനദണ്ഡങ്ങൾ പാലിക്കാതെ കൗൺസിൽ അംഗീകരിച്ച ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെടാത്ത വ്യക്തികൾക്ക് പദ്ധതി മാർഗരേഖകൾ ലംഘിച്ച് ഉദ്യോഗസ്ഥർ സബ്സിഡി അനുവദിച്ച് പണം തട്ടുകയായിരുന്നു. പട്ടം സർവീസ് സഹകരണ ബാങ്ക് വഴി ഇടനിലക്കാരിയായ സിന്ധു ഓഡിറ്റ് പരിശോധനയിൽ തട്ടിപ്പ് കണ്ടെത്തിയതോടെ മേയർ ആര്യ രാജേന്ദ്രൻ മ്യൂസിയം പൊലീസിന് പരാതി നൽകുകയായിരുന്നു.
പൊലീസ് അന്വേഷണത്തിൽ ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസറായ പ്രവീൺ രാജ്, തിരുവനന്തപുരം നഗരസഭയിലെ എസ്.സി/എസ്.ടി പ്രമോട്ടറായിരുന്ന സിന്ധു, സഹായി അജിത എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് വിജിലൻസിന് കൈമാറിയ ഈ കേസിലാണ് മൂവരെയും കൂടാതെ മുൻ കുന്നുകുഴി വാർഡ് കൗൺസിലർ മോനി ശേഖർ, ബാലരാമപുരം സ്വദേശി എം.ബി. ഷെഫിൻ, പട്ടം സർവീസ് കോപറേറ്റീവ് ബാങ്ക് മാനേജറായ സോണി, ഇടനിലക്കാരായി പ്രവർത്തിച്ച മണക്കാട് സ്വദേശി ശ്രീകുമാർ, കഴക്കൂട്ടം സ്വദേശിയായ സുരേഷ് ബാബു, കോവളം സ്വദേശി അനിരുദ്ധൻ, ബിന്ദു, ബാലരാമപുരം സ്വദേശി അശ്വതി, മുട്ടയ്ക്കാട് സ്വദേശി അശ്വതി, ബാലരാമപുരം സ്വദേശി ഷിബിൻ, കല്ലിയൂർ സ്വദേശി വിഷ്ണു എന്നിവരെയാണഅ ബുധനാഴ്ച അറസ്റ്റ് ചെയ്തത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

