വിമാനത്താവള പരിസരം തെരുവുനായ്കളുടെ പിടിയില്‍
text_fieldsവലിയതുറ: തിരുവനന്തപുരം വിമാനത്താവളവും പരിസരവും തെരുവുനായ്കളുടെ പിടിയിലാണെന്ന് ആക്ഷേപം. പകലും രാത്രിയും വ്യത്യാസമില്ലാതെയാണ് തെരുവുനായ്കള്‍ വിമാനത്താവള പരിസരത്ത് അലഞ്ഞുതിരിഞ്ഞുയുന്നത്.
വിമാനത്താവളത്തിലെ ആഭ്യന്തര , അന്താരാഷ്ട്ര ടെര്‍മിനലുകള്‍ക്ക് സമീപവും വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്ന ഇടങ്ങളിലും തെരുവുനായ്കളുടെ ശല്യം അനുദിനം വർധിക്കുന്നതായി യാത്രികരും പ്രദേശവാസികളും പറയുന്നു.
രണ്ട് ടെര്‍മിനലുകളിലുമായി യാത്രക്കാര്‍ക്ക് വിശ്രമിക്കാന്‍ സജ്ജമാക്കിയിട്ടുളള ഇടങ്ങളിലും നായ്ക്കള്‍ കൂട്ടമായി എത്തി കിടന്നുറങ്ങുന്നതായി യാത്രികര്‍ പറയുന്നു. ശ്രദ്ധിക്കാതെ നായ്കളുടെ ശരീരത്തിലെങ്ങാനും ചവിട്ടിയാല്‍ കടി ഉറപ്പാണെന്നുളള കാര്യം വ്യക്തം. അടുത്തിടെ വിദേശത്തേയ്ക്കു പോകാനെത്തിയ യാത്രക്കാര്‍ക്ക് നായ്ക്കളുടെ കടിയേറ്റ സംഭവവുമുണ്ടായിട്ടുണ്ട്.
വലിയതുറ ഭാഗങ്ങളിലും വിമാനത്താവള പരിസരത്തുമുളള തട്ടുകടകളില്‍ നിന്നും അറവുശാലകളില്‍ നിന്നും ഉപേക്ഷിക്കുന്ന മത്സ്യ-മാംസ അവശിഷ്ടങ്ങള്‍ ഭക്ഷിക്കാനായി എത്തുന്ന നായ്കളാണ് വിമാനത്താവള പരിസരത്ത് തമ്പടിച്ചിരിക്കുന്നവയില് ഏറെയും.
പകല്‍ സമയങ്ങളില്‍ വിമാനത്താവള പരിസരത്ത് പാര്‍ക്കുചെയ്യുന്ന വാഹനങ്ങള്‍ക്കടിയില്‍ കിടന്നുറങ്ങുന്ന നായ്ക്കള്‍ സന്ധ്യ മയങ്ങുന്നതോടെ വിമാനത്താവള പരിസരത്ത് കൂട്ടമായെത്തി ബഹളം വെയ്ക്കുകയും കടിപിടി കൂടുകയും ചെയ്യുന്നത് നിത്യ സംഭവമായി മാറിയിരിക്കുകയാണ്.
വിമാനത്താവള പരിസരത്ത് നായ്കളുടെ ശല്യം കൂടിയതോടെ വിമാനത്താവള അധികൃതര്‍ വിവരം തിരുവനന്തപുരം നഗരസഭയെ അറിയിച്ചു. തുടര്‍ന്ന് നായ്പിടിത്തക്കാരുടെ നേതൃത്വത്തില്‍ ആള്ക്കാര് എത്തി നായ്ക്കളെ പിടികൂടി വന്ധ്യംകരണ കേന്ദ്രത്തിലെത്തിക്കുകയും വന്ധ്യംകരണത്തിനു ശേഷം പിടികൂടിയ ഇടങ്ങളില്‍ തന്നെ തിരികെ വിടണമെന്നതിനാല് വീണ്ടും പ്രദേശത്ത് എത്തിച്ചതും പ്രശ്നത്തിന് കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

