മാതാപിതാക്കളുടെ കല്ലറ പൊളിക്കാനൊരുങ്ങി മകൻ; മുഖ്യമന്ത്രിക്കും വിമര്‍ശനം
text_fieldsവീടിന് മുന്നില്‍ രേഖകള്‍ കൂട്ടിയിട്ട് കത്തിക്കുന്നു, വീടിന് മുന്നില്‍ മകന് രഞ്ജിത്ത്.
നെയ്യാറ്റിന്‍കര: കോടതി ഉത്തരവിനെ തുടര്‍ന്ന് നാലുവര്‍ഷം മുമ്പ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പെട്രോളോഴിച്ച് തീ കൊളുത്തി മരിച്ച ദമ്പതികളെ സംസ്കരിച്ച കല്ലറ പൊളിക്കാനൊരുങ്ങി മകന് രഞ്ജിത്ത്. നെയ്യാറ്റിന്‍കര, പോങ്ങില്‍ നെട്ടതോട്ടം കോളനിക്കുസമീപം താമസിക്കുന്ന മരണപ്പെട്ട രാജന്,അമ്പിളി ദമ്പതികളുടെ മകന് രഞ്ജിത്താണ് കോടതി ഉത്തരവിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ച് മാതാപിതക്കളുടെ കല്ലറ പൊളിക്കാനൊരുങ്ങുന്നത്.
2020 ഡിസംബര്‍ 22 നാണ് ദമ്പതികളായ രാജനും അമ്പിളിയും ഉദ്യോഗസ്ഥരുടെ മുന്നില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തത്. വസ്തുവിൽ അവകാശവാദമുന്നയിച്ച് നടത്തി വന്നിരുന്ന കേസിന്റെ വിധി അയൽവാസിയായ വസന്തക്ക് അനുകൂലമായതിനെ തുടര്‍ന്ന് രാജനെയും കുടുംബത്തെയും കുടിയിറക്കുന്നതിന് പൊലീസും കോടതി ജീവനക്കാരുമെത്തിയപ്പോഴാണ് ദേഹത്ത് പെട്രോളോഴിച്ച് ഇരുവരും ആത്മഹത്യ ഭീഷണി മുഴക്കിയത്. രാജന്റെ കൈയിലിരുന്ന ലൈറ്റര്‍, പൊലീസ് ഉദ്യോഗസ്ഥന് തട്ടി മാറ്റുമ്പോഴാണ് തീ കത്തി ഇരുവരും പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്.
ഇരുവരുടെ മരണശേഷം സംസ്കരിക്കാന്‍ സ്ഥലമില്ലാത്തത് വലിയ പ്രശ്നങ്ങള്‍ക്ക് ഇടയാക്കി. മുഖ്യമന്ത്രി പിണറായി വിജയനോട് ദമ്പതികളുടെ മക്കള്‍ നടത്തിയ വൈകാരിക അഭ്യർഥനയെ തുടർന്നാണ് കുടിയിറക്കേണ്ടിയിരുന്ന അതേ സ്ഥലത്ത് അന്ന് മൃതദേഹങ്ങൾ സംസ്കരിച്ചത്. എന്നാലും കോടതിയില്‍ കേസ് നിലനിന്നിരുന്നു. തർക്ക സ്ഥലം എസ്.സി-എസ്.ടി വിഭാഗക്കാർക്ക് മുമ്പ് സര്‍ക്കാര്‍ അനുവദിച്ച ഭൂമിയണ്.
ഭുമിയുടെ ഉടമസ്ഥാവകാശം വസന്തക്ക് അനുകൂലമായി വീണ്ടും കോടതി ഉത്തരവ് വന്നിരിക്കുകയാണ്. കോടതി ഉത്തരവ്മൂലം വീണ്ടും പഴയ അവസ്ഥയിലായിരിക്കുകയാണ് തങ്ങളുടെ കുടുംബമെന്ന് രഞ്ജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഒരു പൊലിസുകാരന്റെ അനാസ്ഥമൂലമാണ് മാതാപിതാക്കൾ മരിക്കാന്‍ ഇടയായതെങ്കിലും അയാൾക്കെതിരെ ഒരുനടപടിയും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
വലിയ വിവാദങ്ങള്‍ക്ക് വഴിതെളിയിച്ച സംഭവത്തില്‍ വീണ്ടും കോടതി ഉത്തരവ് വസന്തക്ക് അനുകൂലമായി വന്നതിനെ തുടര്‍ന്നാണ് കോടതിയെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ച് മകന് രഞ്ജിത്ത് പരസ്യമായി രംഗത്തെത്തിയത്. ദമ്പതികഷളുടെ മരണത്തിന് ശേഷം രാജന്റെ മക്കള്‍ക്ക് ചില സംഘടനകള്‍ ഈ സ്ഥലത്ത് വീട് വെച്ച് നല്കി താമസിച്ചു വരവെയാണ് പുതിയ കോടതി ഉത്തരവ് വസന്തക്ക് അനുകൂലമായെത്തിയത്.
കോടതി ഉത്തരവിന്റെ പകര്‍പ്പും മറ്റ് അനുബന്ധ രേഖകളും വീടിന് മുന്നിലിട്ട് കത്തിച്ചതിന് പിന്നാലെയാണ് മാതാപിതാക്കളുടെ കല്ലറ പൊളിച്ചുമാറ്റുന്നതിനും മകന് രഞ്ജിത്ത് തീരുമാനിച്ചിരിക്കുന്നത്. മാതാപിതാക്കള്‍ മരിച്ച സമയത്ത് സര്‍ക്കാര്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ പൂര്‍ണമായും പാലിച്ചില്ലെന്നും രഞ്ജിത്ത് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

