റവന്യൂ ജില്ല കായികമേള; തിരുവനന്തപുരം നോർത്ത് കുതിപ്പ് തുടരുന്നു
text_fieldsസീനിയർ വിഭാഗം 400 മീറ്റർ ഹർഡിൽസിൽ ഒന്നാമതെത്തുന്ന മുഹമ്മദ് മൂസയും രണ്ടാമതെത്തുന്ന മുഹമ്മദ് അഷ്ഫാഖും (ജി.വി രാജ മൈലം)
ആറ്റിങ്ങൽ: ഒരിഞ്ചുപോലും വിട്ടുകൊടുക്കാതെ ട്രാക്കിലും പിറ്റിലും തീപ്പൊരി ചിതറി തലസ്ഥാനത്തിന്റെ കായിക പ്രതിഭകൾ മെഡൽവേട്ട തുടരുമ്പോൾ റവന്യൂ ജില്ല സ്കൂൾ കായികമേളയിലെ കിരീടപോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാം ദിനം 68 ഫൈനലുകൾ പൂർത്തിയായപ്പോൾ നിലവിലെ ചാമ്പ്യന്മാരായ നെയ്യാറ്റിൻകര ഉപജില്ലയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ട് തിരുവനന്തപുരം നോർത്തിന്റ കുതിപ്പ് തുടരുകയാണ്.
ഒമ്പത് സ്വർണവും ആറ് വെള്ളിയും ഒമ്പത് വെങ്കലവുമടക്കം 87 പോയന്റുമായാണ് നോർത്തിന്റെ ആധിപത്യം. അതേസമയം കപ്പ് നിലനിർത്താനുള്ള ജീവൻമരണ പോരാട്ടത്തിൽ ഏഴ് സ്വർണവും ആറ് വെള്ളിയും ഒമ്പത് വെങ്കലവുമടക്കം 72 പോയന്റാണ് നെയ്യാറ്റികരയുടെ അക്കൗണ്ടിലുള്ളത്. നാല് സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവുമടക്കം 41 പോയന്റുള്ള കിളിമാനൂർ വിദ്യാഭ്യാസ ഉപജില്ല മൂന്നാം സ്ഥാനത്താണ്. അവസാന ദിനമായ ഇന്ന് നടക്കുന്ന 28 ഫൈനലുകളിലെ വിജയികളാകും തലസ്ഥാത്തിന്റെ കായികരാജാക്കന്മാരെ തീരുമാനിക്കുക. ഇതിൽ റിലേ മത്സരങ്ങൾ നിർണായകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

