നടിയോട് മോശംപെരുമാറ്റം; റെയിൽവേ പോർട്ടർ പിടിയിൽ
text_fieldsതിരുവനന്തപുരം: റെയിൽവേ സ്റ്റേഷനിൽ നടിയോട് മോശമായി പെരുമാറിയ സംഭവത്തിൽ റെയിൽവേ പോർട്ടർ പിടിയിലായി. പേട്ട റെയിൽവേ സ്റ്റേഷനിലെ പോർട്ടർ അരുണിനെയാണ് പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ഷൂട്ടിങ്ങിന് പോകാനായി എത്തിയതായിരുന്നു നടി. ട്രെയിനിൽ കയറുന്നതിനായി ട്രാക്ക് മറികടക്കുന്നതിനിടെയാണ് പോർട്ടർ അപമര്യാദയായി പെരുമാറിയതെന്ന് പരാതിയിൽ പറയുന്നു. പരാതിയിൽ ആർ.പി.എഫ് അന്വേഷണം നടത്തിയാണ് പോർട്ടറെ പിടികൂടിയത്. തുടർന്ന് പേട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ഇയാളെ റെയിൽവേ ജോലിയിൽനിന്ന് മാറ്റി നിർത്തിയിട്ടുണ്ട്.

