പ്രിയംവദ കൊലക്കേസ്: പ്രതിയുമായി തെളിവെടുത്തു
text_fieldsവെള്ളറട: പ്രിയംവദ കൊലക്കേസ് പ്രതി വിനോദിനെ പഞ്ചാകുഴിയിലെ കൊലനടന്ന വീട്ടിലെത്തിച്ച് തെളിവെടുത്തു. മൃതദേഹം മറവു ചെയ്യാനുപയോഗിച്ച മണ്‍വെട്ടിയും പ്രിയംവദയുടെ ബാഗ് കത്തിച്ചതിന്റെ അവശിഷ്ടവും കണ്ടെത്തി. വെള്ളറട സി.ഐ പ്രസാദ്, മാരായമുട്ടം സി.ഐ ധനപാലന്, പാറശ്ശാല എസ്.ഐ ദീപു, വെള്ളറട എസ്.ഐ ശശികുമാര്‍, നാർക്കോട്ടിക് എസ്.ഐ റസല്‍രാജ്, ഫോറന്‍സിക് വിദഗ്ധ അഭയ ശങ്കര്‍, സിവില്‍ പൊലീസുകാരായ ദുനിഷ്, അനില്‍കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ എത്തിച്ചത്. രണ്ട് പ്രതികളെ വെള്ളറട സ്റ്റേഷനിലെത്തിച്ചെങ്കിലും ഒന്നാം പ്രതിയെ മാത്രമാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്.
പ്രിയംവദയുടെ മൂന്ന് പവൻ മാല ഉദിയന്‍കുളങ്ങരയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പ്രതി പണയംവെച്ചിരുന്നത് വീണ്ടെടുത്തു. പ്രതിയുടെ വീട്ടിലെ കോഴിക്കൂട്ടില്നിന്നാണ് മൃതദേഹം കുഴിച്ചിടാനുപയോഗിച്ച മണ്‍വെട്ടിയും കുട്ടയും കണ്ടെത്തിയത്. സമീപവാസികളായ സ്ത്രീകള്‍ പ്രതിക്കെതിരെ വലിയ പ്രതിഷേധമുയര്‍ത്തി. ജൂണ്‍ 17നാണ് പ്രിയംവദ കൊല്ലപ്പെട്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.