പൊലീസുകാരന് കുത്തേറ്റ സംഭവം; പ്രതി അറസ്റ്റില്‍
text_fieldsസജീവ്
മെഡിക്കല്‍ കോളജ്: ഉള്ളൂരിനുസമീപം വീടിനുമുന്നില്‍ ബൈക്ക് പാര്‍ക്ക് ചെയ്തത് ചോദ്യംചെയ്ത പൊലീസുകാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. ഉള്ളൂര്‍ പാറോട്ടുകോണം സ്നേഹ ജങ്ഷനുസമീപം നെല്ലുവിളവീട്ടില്നിന്ന് കല്ലമ്പള്ളി ചേന്തി റസിഡന്‍സ് അസോസിയേഷന് ഹൗസ് നമ്പര്‍ 100 എഫ് ഐശ്വര്യ ഭവനില്‍ സജീവിനെയാണ് (45) അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി 9.30 ഓടെ ഉള്ളൂര്‍ പമ്പ് ഹൗസിനു പിന്നിൽ വയലരികം ഭാഗത്താണ് പൊലീസ് ഉദ്യോഗസ്ഥനായ മനുവിനെ (38) കുത്തിപ്പരിക്കേല്‍പ്പിച്ചത്.
മനുവിന്റെ വീടിനോട് ചേര്‍ന്ന കടയ്ക്കുമുന്നില്‍ ബൈക്ക് പാര്‍ക്ക് ചെയ്തശേഷം സിഗരറ്റ് വലിച്ച സജീവിനെ മനു ചോദ്യംചെയ്തതാണ് ആക്രണണത്തിനു കാരണം. ആക്രമിച്ച ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. മനു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. സജീവിനെതിരെ എറണാകുളം നോര്‍ത്ത്, മണ്ണന്തല, മെഡിക്കല്‍ കോളജ് സ്റ്റേഷനുകളില്‍ കേസുകളുള്ളതായി പൊലീസ് പറഞ്ഞു. മെഡിക്കല്‍ കോളജ് എസ്.എച്ച്.ഒ ഷാഫി ബി.എം, എസ്.ഐ വിഷ്ണു പി.എല്‍, ഗ്രേഡ് എസ്.സി.പി.ഒമാരായ ബലറാം, വിനോദ്, സി.പി.ഒ ഷഹനാസ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

