Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്കൂളിൽ ഫോണും ടാബും...

സ്കൂളിൽ ഫോണും ടാബും വിലക്കണം -ബാലാവകാശ കമീഷൻ

text_fields
bookmark_border
സ്കൂളിൽ ഫോണും ടാബും വിലക്കണം -ബാലാവകാശ കമീഷൻ
cancel
camera_alt

പ്രതീകാത്മക ചിത്രം

തി​രു​വ​ന്ത​പു​രം: പ​തി​നെ​ട്ട് വ​യ​സ്സു​വ​രെ​യു​ള്ള കു​ട്ടി​ക​ളി​ലെ സ്ക്രീ​ൻ ഉ​പ​യോ​ഗം നി​യ​ന്ത്രി​ക്കാ​ൻ നി​യ​മം കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ ഉ​ത്ത​ര​വ്. നി​യ​മ​നി​ർ​മാ​ണ​ത്തി​ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത​ത​ല സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ച് തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ കെ.​വി. മ​നോ​ജ്‌ കു​മാ​ർ, അം​ഗം ഷാ​ജേ​ഷ് ഭാ​സ്‌​ക​ർ എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ൻ ബെ​ഞ്ച് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. വ​നി​ത-​ശി​ശു​വി​ക​സ​ന വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യും ആ​രോ​ഗ്യം, നി​യ​മം, ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​രും സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​യും ഉ​ൾ​പ്പെ​ടു​ന്ന​താ​ക​ണം ഉ​ന്ന​ത​ത​ല സ​മി​തി.

കോ​വി​ഡി​നു​ശേ​ഷം സ്ക്രീ​ൻ അ​ഡി​ക്ഷ​ൻ കു​ട്ടി​ക​ളി​ൽ വ​ലി​യ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ഇ​ന്റ​ർ​നെ​റ്റ്, മൊ​ബൈ​ൽ ഗെ​യി​മു​ക​ൾ, സോ​ഷ്യ​ൽ മീ​ഡി​യ എ​ന്നി​വ​യു​ടെ അ​മി​ത ഉ​പ​യോ​ഗം കു​ട്ടി​ക​ളു​ടെ മാ​ന​സി​ക-​ശാ​രീ​രി​ക-​വൈ​കാ​രി​ക-​വി​ദ്യാ​ഭ്യാ​സ ജീ​വി​ത​ത്തെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. ര​ണ്ടു വ​യ​സ്സു​വ​രെ കു​ട്ടി​ക​ൾ​ക്ക് വി​ഡി​യോ​കോ​ൾ ഒ​ഴി​കെ സ്ക്രീ​ൻ ഉ​പ​യോ​ഗം പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണം. അ​ഞ്ച് വ​യ​സ്സു​വ​രെ മാ​താ​പി​താ​ക്ക​ളു​ടെ അ​റി​വോ​ടെ ഒ​രു​മ​ണി​ക്കൂ​റാ​യി നി​ജ​പ്പെ​ടു​ത്ത​ണം. 12 വ​യ​സ്സു​വ​രെ​യു​ള്ള​വ​ർ​ക്ക്​ സ്ക്രീ​ൻ സ​മ​യം പ​ര​മാ​വ​ധി ര​ണ്ടു​മ​ണി​ക്കൂ​റാ​യി നി​യ​ന്ത്രി​ക്ക​ണം. 18 വ​യ​സ്സു​വ​രെ പ​ഠ​ന​ത്തി​നു​പു​റ​മെ സ്ക്രീ​ൻ​സ​മ​യം ര​ണ്ടു​മ​ണി​ക്കൂ​റാ​യി പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്ന മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ​യും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ​യും ക​ണ്ടെ​ത്ത​ലു​ക​ൾ ക​മീ​ഷ​ൻ അം​ഗീ​ക​രി​ച്ചു.

കു​ട്ടി​ക​ൾ സ്കൂ​ളു​ക​ളി​ൽ മൊ​ബൈ​ൽ ഫോ​ണോ ടാ​ബോ കൊ​ണ്ടു​വ​രാ​നോ ഉ​പ​യോ​ഗി​ക്കാ​നോ പാ​ടി​ല്ല. ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കു​ട്ടി മൊ​ബൈ​ൽ ഫോ​ൺ കൊ​ണ്ടു​വ​രി​ക​യാ​ണെ​ങ്കി​ൽ ര​ക്ഷി​താ​വി​ന്റെ അ​പേ​ക്ഷ സ​ഹി​തം ക്ലാ​സ്​ ടീ​ച്ച​ർ​ക്ക് കൈ​മാ​റ​ണം. നി​യ​ന്ത്രി​ത​മാ​യി ഉ​പ​യോ​ഗി​ക്കാ​വു​ന്ന​തു​മാ​ണ്. നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യി കു​ട്ടി​ക​ൾ ഫോ​ണോ മ​റ്റു ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളോ കൊ​ണ്ടു​വ​ന്നാ​ൽ താ​ക്കീ​ത് ന​ൽ​ക​ണം. കു​റ്റം ആ​വ​ർ​ത്തി​ച്ചാ​ൽ ഉ​പ​ക​ര​ണം പി​ടി​ച്ചെ​ടു​ത്ത് ഏ​ഴ് ദി​വ​സ​ത്തി​നു​ശേ​ഷം ര​ക്ഷി​താ​വി​നെ വി​ളി​ച്ചു​വ​രു​ത്തി തി​രി​കെ ന​ൽ​ക​ണം. മൊ​ബൈ​ൽ ഫോ​ണു​ക​ൾ ക​ണ്ടെ​ത്താ​ൻ ബാ​ഗ് പ​രി​ശോ​ധ​ന​യും ദേ​ഹ​പ​രി​ശോ​ധ​ന​യും ന​ട​ത്തു​ന്ന​ത് കു​ട്ടി​ക​ളു​ടെ അ​ന്ത​സ്സി​നും അ​ഭി​മാ​ന​ത്തി​നും ഭം​ഗം​വ​രു​ന്ന ത​ര​ത്തി​ലാ​വ​രു​ത്. ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ അ​ധ്യാ​പ​ക​ർ കു​ട്ടി​ക​ളോ​ട് സൗ​ഹാ​ർ​ദ​ത്തോ​ടെ പെ​രു​മാ​റ​ണം. ക​മീ​ഷ​ൻ ഉ​ത്ത​ര​വി​ലെ ശി​പാ​ർ​ശ​ക​ൾ 2026-27 അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ന​ട​പ്പി​ലാ​ക്ക​ണം. ക​മീ​ഷ​ൻ ശി​പാ​ർ​ശ​ക​ളി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി റി​പ്പോ​ർ​ട്ട് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് മേ​ധാ​വി​ക​ൾ 30 ദി​വ​സ​ത്തി​ന​കം ല​ഭ്യ​മാ​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:child rights Commissionkerala child rights commissionchild protectionsmartphone ban
News Summary - Phones and tablets should be banned in schools - Child Rights Commission
Next Story