വ്യാജരേഖ തയാറാക്കി വീടും വസ്തുവും തട്ടിയ സംഭവം: ഒരാൾ കൂടി അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: ജവഹർ നഗറിലെ ഒന്നരക്കോടി വില വരുന്ന വീടും വസ്തുവും വ്യാജ രേഖ തയാറാക്കി തട്ടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. തിരുമല മുടവൻമുഗൾ സ്വദേശി ശാസ്തമംഗലം ആർടെക് ലക്സസ് ഫ്ലാറ്റിൽ താമസിക്കുന്ന സയിദ് അലി (47 -അൻവർ) ആണ് അറസ്റ്റിലായത്. കേസിൽ അറസ്റ്റിലാകുന്ന ആറാമത്തെയാളാണ് അൻവർ. ഒന്നാം പ്രതിയായ മണികണ്ഠന് മെറിൻ ജേക്കബിനെ പരിചയപ്പെടുത്തിയതും രജിസ്ട്രേഷനുവേണ്ടി മെറിനെ ശാസ്തമംഗലം സബ് രജിസ്ട്രാർ ഓഫിസിൽ എത്തിച്ചതും അൻവറാണ്. ഇയാളുടെ പൈപ്പിൻമൂടുള്ള സ്ഥാപനത്തിലെ ജീവനക്കാരിയാണ് മെറിൻ.
തൃശൂർ ഈസ്റ്റ് സ്റ്റേഷനിൽ അൻവറിനെതിരെ ഒരു കേസുണ്ട്. ഒന്നരക്കോടി വില വരുന്ന വീടും വസ്തുവും വ്യാജ പ്രമാണവും വ്യാജ ആധാർ കാർഡും നിർമിച്ച് തട്ടിയെടുക്കുകയായിരുന്നു. എ.സി.പി സ്റ്റുവർട്ട് കീലറിന്റെ നേതൃത്വത്തിൽ സി.ഐ വിമൽ, എസ്.ഐമാരായ വിപിൻ, ബാലസുബ്രഹ്മണ്യൻ, സി.പി.ഒമാരായ രഞ്ജിത്, ഷിനി, ഉദയൻ, അനൂപ് സാജൻ, ഡിക്സൺ, അരുൺ, ഹൈനെസ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

