ശ്രദ്ധിക്കുക; നഗരത്തിൽ പാർക്കിങ് സ്ഥലങ്ങളിൽ മാറ്റമുണ്ടേ...
text_fieldsതിരുവനന്തപുരം: നഗരത്തിലെ പാർക്കിങ് ക്രമീകരണങ്ങളിൽ മാറ്റംവരുത്തി കോർപറേഷൻ. ഗതാഗതക്കുരുക്ക് ഒഴിവാക്കാനും യാത്രാസൗകര്യം മെച്ചപ്പെടുത്താനുമാണ് തീരുമാനം. കഴിഞ്ഞദിവസം ചേർന്ന ട്രാഫിക് അഡ്വൈസറി കമ്മിറ്റിയാണ് പാർക്കിങ്-ഗതാഗത ക്രമീകരണങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചത്.
ചില റോഡുകളുടെ വശങ്ങളിൽ ഗതാഗതത്തിന് തടസമില്ലാത്ത തരത്തിൽ പാർക്കിങ് അനുവദിക്കുകയും മറ്റു ചില റോഡുകളിൽ നിരോധിക്കുകയും ചെയ്യും. കോർപറേഷന്റെ മൾട്ടി ലെവൽ പാർക്കിങ് സംവിധാനം ഉൾപ്പെടെ ഉപയോഗിക്കാം. കാൽനടയാത്രക്കാർക്ക് തടസ്സമുണ്ടാക്കുന്ന രീതിയിൽ നടപ്പാതകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്.
പാർക്കിങ്ങിനായി അനുവദിച്ച റോഡുകളുടെ വശങ്ങളിലാണെങ്കിൽ പോലും ജങ്ഷനുകൾ, റൗണ്ട് എബൗട്ടുകൾ, ബസ് സ്റ്റോപ്പുകൾ, ഇടറോഡുകളിലേക്ക് തിരിയുന്ന ഭാഗങ്ങൾ, വളവുകൾ എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്. പാർക്കിങ് ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങളും നിർദേശങ്ങളും പൊതുജനങ്ങൾക്ക് citytraffictvm@gmail.com ലൂടെ അറിയിക്കാം.
ഇവിടെ പാർക്ക് ചെയ്യാം
* വെള്ളയമ്പലം-തൈക്കാട് റോഡിൽ വിമൻസ് കോളജ് നോർത്ത് ഗേറ്റ് മുതൽ സൗത്ത് ഗേറ്റ് വരെയും കമീഷണർ ഓഫിസ് കഴിഞ്ഞ് ഠാണമുക്ക് വരെയും റോഡിന് വലതുവശത്ത് പാർക്ക് ചെയ്യാം.
* ശ്രീമൂലം ക്ലബ് മുതൽ കോട്ടൺഹിൽ സ്കൂൾ വരെ റോഡിന് ഇടതുവശം
* ബേക്കറി ജങ്ഷൻ-മ്യൂസിയം റോഡിൽ തെന്നല ടവേഴ്സിന് എതിർവശം മുതൽ എ.ആർ ക്യാമ്പിലെ ആദ്യ ഗേറ്റ് വരെ, ട്രാഫിക് ഐ.ജി ഓഫിസ് കഴിഞ്ഞ് ലോഗ് ടെക് വരെ റോഡിന്റെ വലതുവശം, പൊലീസ് ചീഫ് സ്റ്റോർ കഴിഞ്ഞ് വാട്ടർ അതോറിറ്റി റോഡിന് എതിർ വശം വരെ റോഡിന്റെ ഇടതുവശം
* വി.ജെ.ടി-ആശാൻ സ്ക്വയർ റോഡിൽ സംസം ഹോട്ടലിന് മുൻഭാഗത്തായി റോഡിന്റെ വലതു വശം
* വെള്ളയമ്പലം-ശാസ്തമംഗലം റോഡിൽ വെള്ളയമ്പലം ബസ് സ്റ്റോപ്പ് കഴിഞ്ഞ് ശാസ്തമംഗലം വരെ റോഡിന് ഇടതുവശം. ജവഹർ നഗർ റോഡ് മുതൽ ശാസ്തമംഗലം വരെ റോഡിന്റെ വലതുവശം.
* പ്ലാമൂട്-പട്ടം-കേശവദാസപുരം റോഡിൽ പ്ലാമൂട് മുതൽ കുരുങ്ങാനൂർ വരെ റോഡിന്റെ ഇരു വശങ്ങളിലും. കുരുങ്ങാനൂർ മുതൽ പട്ടം എസ്.ബി.ഐ എ.ടി.എം വരെയും ശാസ്ത്രഭവൻ മുതൽ കേശവദാസപുരം എ.കെ.എം ഒപ്ടിക്കൽ സെന്ററിന് മുൻവശംവരെയും റോഡിന്റെ വലതുവശം. കുരുങ്ങാനൂർ മുതൽ ഐ.ഡി.എഫ്.സി ബാങ്കിന് മുൻവശം വരെയും പട്ടം ബസ് സ്റ്റോപ്പിന് ശേഷം കേന്ദ്രീയ വിദ്യാലയം വരെയും കേന്ദ്രീയ വിദ്യാലയം മുതൽ കേശവദാസപുരം കാർ പാലസിന് മുൻവശം വരെയും റോഡിന്റെ ഇടതുവശം.
* കുറവൻകോണം-കവടിയാർ റോഡിൽ കുറവൻകോണം മുതൽ ബ്രഡ് ഫാക്ടറിവരെ റോഡിന്റെ വലതുവശം.
* മുറിഞ്ഞപാലം-മെഡിക്കൽ കോളജ് റോഡിൽ ജി.ജി ഹോസ്പിറ്റൽ കഴിഞ്ഞ് പുതുപ്പള്ളി ലൈൻ വരെ റോഡിന് ഇരുവശവും
* മെഡിക്കൽകോളജ്-ഉള്ളൂർ റോഡിൽ മെട്രോ സ്കാനിനുശേഷം കുന്നിൽ ഹൈപ്പർ മാർക്കറ്റ് വരെ റോഡിന്റെ ഇടതുവശം.
* ഉള്ളൂർ-കേശവദാസപുരം റോഡിൽ ഡോമിനോസ് പിസ സെന്റർ മുതൽ കേശവദാസപുരം മുസ്ലിം പള്ളി വരെ റോഡിന്റെ ഇരുവശങ്ങളിലും
* മുറിഞ്ഞപാലം-കുമാരപുരം റോഡിൽ ഗ്യാസ്ട്രോ സെന്റർ മുതൽ കുമാരപുരം യു.പി സ്കൂൾ വരെ റോഡിന്റെ ഇടതുവശം.
* കിംസ്-കുമാരപുരം റോഡിൽ കിംസ് ബസ് സ്റ്റോപ്പിനുശേഷം കേന്ദ്രീയ വിദ്യാലയംവരെ റോഡിന്റെ ഇടതുവശം.
* സ്റ്റാച്യു-വി.ജെ.ടി റോഡിൽ പെട്രോൾ പമ്പിനുശേഷം യൂനിവേഴ്സിറ്റി കോളജ് ഗേറ്റ് വരെ റോഡിന്റെ ഇടതുവശം.
* വി.ജെ.ടി-പാളയം റോഡിൽ അരുണ ഹോട്ടൽ മുതൽ മുസ്ലിം പള്ളി വരെ റോഡിന്റെ ഇടതുവശം.
* പരുത്തിപ്പാറ-കേശവദാസപുരം റോഡിൽ എം.ജി കോളജിന്റെ ആദ്യ ഗേറ്റ് മുതൽ രണ്ടാമത്തെ ഗേറ്റിന് സമീപം വരെ റോഡിന്റെ ഇടതുവശം.
* മോഡൽ സ്കൂൾ-പനവിള റോഡിൽ മോഡൽ സ്കൂൾ ബസ് സ്റ്റോപ്പിനുശേഷം ഖാദി ബോർഡ് ഓഫിസ് വരെ റോഡിന്റെ ഇടതുവശം
* സ്റ്റാച്യു-ഓവർബ്രിഡ്ജ് റോഡിൽ സെക്രട്ടേറിയറ്റ് സൗത്ത് ഗേറ്റ് മുതൽ റോഡിന്റെ വലതുവശവും പുളിമൂട് വരെ റോഡിന്റെ വലതുവശവും പുളിമൂട് മുതൽ ആയുർവേദ കോളജിന്റെ രണ്ടാം ഗേറ്റ് വരെ റോഡിന്റെ ഇരുവശത്തും
* ഓവർബ്രിഡ്ജ്-പഴവങ്ങാടി റോഡിൽ ഓവർബ്രിഡ്ജ് മുതൽ പഴവങ്ങാടി വരെ ഇടതുവശവും തകരപ്പറമ്പ് ഫ്ലൈഓവർ മുതൽ പഴവങ്ങാടി വരെ വലതുവശത്തും.
* അട്ടക്കുളങ്ങര-കിള്ളിപ്പാലം റോഡിൽ കാമാക്ഷി ദേവി ക്ഷേത്രം മുതൽ കിള്ളിപ്പാലം വരെ റോഡിന്റെ ഇടതുവശം.
* കിള്ളിപ്പാലം-കൽപ്പാളയം റോഡിൽ ഇന്ത്യൻ ഓയിൽ പമ്പ് മുതൽ ആണ്ടിയിറക്കം വരെയും കരമം (ബസ് ബേ കഴിഞ്ഞ്) മുതൽ കൽപാളയം വരെയും റോഡിന്റെ വലതുവശം.
* മേലേ പഴവങ്ങാടി മുതൽ പവർഹൗസ് വരെ ഫ്ലൈ ഓവറിന് കീഴിൽ.
* ആർ.എം.എസ് മുതൽ എസ്.എസ് കോവിൽ വരെ റോഡിന്റെ ഇടതുവശം.
* ആയുർവേദ കോളജ്-കുന്നുംപുറം റോഡിൽ വലതുവശം.
* തൈക്കാട്-മേട്ടുക്കട റോഡിൽ തൈക്കാട് ഇശ്ശക്കി അമ്മൻ കോവിൽ മുതൽ മേട്ടുക്കട റിലയൻസ് ഫ്രഷ് വരെ റോഡിന്റെ ഇടതുവശത്തും തൈക്കാട് ഹോസ്പിറ്റൽ ഗേറ്റ് മുതൽ മേട്ടുക്കട അമൃത ഹോട്ടൽ വരെ റോഡിന്റെ വലതുവശത്തും
* പേട്ട റെയിൽവേ സ്റ്റേഷൻ റോഡിൽ റോഡിന്റെ ഇടതുവശത്തും.
മറ്റ് പാർക്കിങ് സെന്ററുകൾ
* തമ്പാനൂർ പൊലീസ് സ്റ്റേഷന് സമീപം (എം.എൽ.സി.പി)
* പാളയം സാഫല്യം കോംപ്ലക്സിന് സമീപം (എം.എൽ.സി.പി)
* കോർപറേഷൻ ഓഫിസ് (എം.എൽ.സി.പി)
* ഗാന്ധിപാർക്ക്
* കോർപറേഷൻ പാർക്കിങ് ഗ്രൗണ്ട് (വെട്ടിമുറിച്ച കോട്ട-വാഴപ്പള്ളി റോഡ്)
* മ്യൂസിയം കോമ്പൗണ്ട്
* തമ്പാനൂർ റെയിൽവേ പാർക്കിങ്
* തമ്പാനൂർ കെ.എസ്.ആർ.ടി.സി ബിൽഡിങ്ങിലെ പാർക്കിങ് ഏരിയ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

