ക്ഷേേത്രാത്സവത്തിനെത്തിയ വീട്ടമ്മയുടെ മാല പൊട്ടിച്ച നാടോടികള്‍ പിടിയില്‍
text_fieldsഅറസ്റ്റിലായ പ്രതികള്‍
പൂന്തുറ: ക്ഷേേത്രാത്സവത്തിനെത്തിയ വീട്ടമ്മയുടെ രണ്ട് പവന് തൂക്കം വരുന്ന സ്വര്‍ണമാല പൊട്ടിച്ചെടുത്ത മൂന്ന് ഇതര സംസ്ഥാന നാടോടി സ്ത്രീകളെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ജുള (41), മല്ലിക (60), റോഷിണി (21) എന്നിവരാണ് പിടിയിലായതഎ. ചൊവ്വാഴ്ച ഉച്ചക്ക് 12.30 ഓടെ അമ്പലത്തറ ഉജ്ജയിനി മഹാകാളിയമ്മന്‍ ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ വര്‍ക്കല സ്വദേശിനി രാധാമണിയുടെ (60) രണ്ട് പവന് വരുന്ന സ്വര്‍ണമാലയാണ് സംഘം പൊട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചത്.
മാലപൊട്ടിച്ചത് ശ്രദ്ധയില്‍പ്പെട്ട രാധാമണി ബഹളമുണ്ടാക്കിയതിനെതുടര്‍ന്ന് ക്ഷേത്ര പരിസരത്തുണ്ടായിരുന്ന പൊലീസ് സംഘം ഇവരെ പിടികൂടുകയായിരുന്നു. ഇവര്‍ തമിഴ്നാട് സ്വദേശികളാണെന്ന് പറയുന്നുണ്ടെങ്കിലും ഡല്‍ഹിയിലെ വിലാസമാണ് പൊലീസിന് നല്‍കിയത്. പൊലീസ് ഇത് മുഖവിലക്കെടുത്തിട്ടില്ല. ഇവരുടെ പേരില്‍ കേരളത്തിനകത്തും പുറത്തും വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കേസുകളുള്ളതായി അന്വേഷണത്തില്‍ വെളിപ്പെട്ടതായി പൊലീസ് അറിയിച്ചു. വിവിധ ഭാഷകള്‍ ഇവര്‍ സംസാരിക്കുന്നതായും പൊലീസ് പറഞ്ഞു. പൂന്തുറ എസ്.എച്ച്.ഒ സാജുവിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ സുനില്‍, ജയപ്രകാശ്, സി.പി.ഒമാരായ രാജേഷ്, ദീപക്, ഡബ്ല്യു.പി.സി രമണി എന്നിവരുള്‍പ്പെട്ട പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

