നഗരത്തിൽ ഇന്നു മുതൽ വെള്ളി വരെ വെള്ളമില്ല
text_fieldsതിരുവനന്തപുരം: നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ ബുധനാഴ്ച രാവിലെ മുതൽ വെള്ളിയാഴ്ച വരെ വെള്ളം മുടങ്ങും. വേണ്ട മുന്‍കരുതലെടുക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചിട്ടുണ്ടെങ്കിലും ബദൽ ക്രമീകരണം കാര്യക്ഷമമായില്ലെങ്കിൽ ജനങ്ങൾ ദുരിതത്തിലാവും.
മൂന്നു ദിവസത്തേക്ക് ആവശ്യമായ വെള്ളം ശേഖരിച്ചുവെക്കൽ വലിയൊരു വിഭാഗം ഉപഭോക്താക്കൾക്കും പ്രായോഗികമല്ല. ടാങ്കറുകളിൽ ജലവിതരണം മുടങ്ങുന്ന വാർഡുകളിൽ ആവശ്യാനുസരണം വെള്ളമെത്തിക്കണമെന്ന ആവശ്യം ശക്തമാണ്.
വാട്ടർ അതോറിറ്റിയുടെ അരുവിക്കരയില്‍നിന്ന് ഐരാണിമുട്ടത്തേക്കു പോകുന്ന ട്രാന്സ്മിഷന് മെയിനിലെ പി.ടി.പി വെന്‍ഡിങ് പോയന്റിനു സമീപമുള്ള കേടായ ബട്ടർഫ്ളൈ വാൽവ് മാറ്റി സ്ളൂയിസ് വാൽവ് ഘടിപ്പിക്കൽ, പി.ടി.പി നഗറില്‍ നിന്നു നേമം വട്ടിയൂര്‍ക്കാവ് സോണിലേക്കുള്ള ജലലഭ്യത സുഗമമാക്കുന്നതിന്റെ ഭാഗമായി ഫ്ലോമീറ്ററും വാല്‍വും സ്ഥാപിക്കൽ, തിരുവനന്തപുരം-നാഗര്‍കോവില്‍ റെയില്‍വേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് കരമന ശാസ്ത്രി നഗര്‍ അണ്ടർപാസിന് അടുത്തുള്ള ട്രാന്സ്മിഷന് മെയിനിന്റെ അലൈൻമെന്റ് മാറ്റിയിടുന്ന ജോലി എന്നിവയുമായി ബന്ധപ്പെട്ടാണ് ജലവിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. അറ്റകുറ്റപണിക്കായി അരുവിക്കരയിലെ ജലശുദ്ധീകരണശാല പൂര്‍ണമായും പ്രവര്‍ത്തനം നിർത്തിവെക്കും.
വെള്ളം മുടങ്ങുന്ന പ്രദേശങ്ങൾ
തിരുവനന്തപുരം കോര്‍പറേഷനിലെ കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂര്‍ക്കാവ്, നെട്ടയം, കാച്ചാണി, കൊടുങ്ങാനൂര്‍, തിരുമല, വലിയവിള, പിറ്റി.പി, വാഴോട്ടുകോണം, പുന്നയ്ക്കാമുകള്‍, തൃക്കണ്ണാപുരം, പൂജപ്പുര, ആറന്നൂര്‍, കരമന, മുടവന്മുകള്, നെടുംകാട്, കാലടി, പാപ്പനംകോട്, പൊന്നുമംഗലം, മേലാംകോട്, നേമം, എസ്റ്റേറ്റ്, പുത്തന്‍പള്ളി, വലിയതുറ, പൂന്തുറ, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, മാണിക്യവിളാകം, മുട്ടത്തറ, പുഞ്ചക്കരി, ആറന്നൂര്‍, തുരുത്തുംമൂല, അമ്പലത്തറ, എന്നീ കോര്പറേഷന് വാര്‍ഡുകളിലും, കല്ലിയൂര്‍ പഞ്ചായത്തിലെ വെള്ളായണി, തെന്നൂര്‍, അപ്പുക്കുട്ടന് നായര്‍ റോഡ്, ശാന്തിവിള, സർവോദയം, പള്ളിച്ചല്‍ പഞ്ചായത്തിലെ പ്രസാദ് നഗര്‍ എന്നീ സ്ഥലങ്ങളിലും പൂര്‍ണമായും പാളയം, വഞ്ചിയൂര്‍, കുന്നുകുഴി, പട്ടം, വഴുതക്കാട്, തമ്പാനൂര്‍, കുറവന്‍കോണം, പേരൂര്‍ക്കട, നന്തന്‍കോട്, ആറ്റുകാല്‍, ശ്രീവരാഹം, മണക്കാട്, കുര്യാത്തി വള്ളക്കടവ്, കളിപ്പാൻകുളം, പുഞ്ചക്കരി, വെള്ളാര്‍, ശാസ്തമംഗലം, കവടിയാര്‍, കമലേശ്വരം, തിരുവല്ലം, പൂങ്കുളം എന്നീ വാര്‍ഡുകളില്‍ ഭാഗികമായും ജലവിതരണം തടസ്സപ്പെടും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

