നെയ്യാര്‍ ഡാം വീണ്ടും ചീങ്കണ്ണിപ്പേടിയില്
text_fieldsനെയ്യാറിന്റെ തീരത്ത് കണ്ടെത്തിയ ചീങ്കണ്ണി
കാട്ടാക്കട: ഇടവേളക്കുശേഷം നെയ്യാര്‍ ഡാം വീണ്ടും ചീങ്കണ്ണിപേടിയില്. നെയ്യാര്‍ ജലസംഭരണി പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ചീങ്കണ്ണികളെ കണ്ടതായി നാട്ടുകാര്‍ പറയുന്നു. സംഭരണിയിലൂടെ നീന്തിപ്പോയ ചീങ്കണ്ണികള്‍ സംഭരണിതീരത്തെ കുറ്റികാടുകളിലും പാറപ്പുറത്തും കഴിയുന്നതായാണ് നാട്ടുകാര്‍ നല്കുന്ന വിവരം.
നരഭോജിയായി മാറിയ നെയ്യാറിലെ ചീങ്കണ്ണികള്‍ നെയ്യാര്‍ നിവാസികളുടെ ഉറക്കംകെടുത്തിയതോടെ അപകടകാരികളായ ചീങ്കണ്ണികളെ പിടികൂടിയിരുന്നു. ഇതിനിടെ വകുപ്പ് അയഞ്ഞതോടെ പലയിടത്തുനിന്നും ചീങ്കണ്ണികളെ വേട്ടയാടി മാംസമാക്കിയിരുന്നു. തുടര്‍ന്നാണ് നെയ്യാറില്‍ ചീങ്കണ്ണികളുടെ ശല്യം കുറയുകയും ചീങ്കണ്ണി ആക്രമണം വാര്ത്തയാകാതാകുകയും ചെയ്തു. ഇപ്പോൾ പ്രജനനകാലമായതോടെയാണ് നെയ്യാറില്‍ വീണ്ടും ചീങ്കണ്ണിയെ കണ്ടത്. ഏതാനും ദിവസങ്ങളായി നെയ്യാറിന്റെ പല കടവുകളിലും ചീങ്കണ്ണികളെ കണ്ടതായി നാട്ടുകാർ പറയുന്നു. ഇതിനിടെയാണ് ഇന്നലെയും ചീങ്കണ്ണിയെ കണ്ടത്.
നെയ്യാറിലെ ചീങ്കണ്ണികളുടെ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് അംഗവൈകല്യം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. നെയ്യാറിലെ ചീങ്കണ്ണികളുടെ ആക്രമണത്തിന്റെ ആദ്യ ഇര കൈപൂര്ണ്ണമായും നഷ്ടപ്പെട്ട കൃഷ്ണമ്മ മരിച്ചിട്ട് രണ്ടു വര്‍ഷം കഴിഞ്ഞു നവംബര്‍ മുതല്‍ ജനുവരി വരെയുള്ള മാസങ്ങളില്‍ ചീങ്കണ്ണികളുടെ പ്രജനനകാലമായതിനാല്‍ ചീങ്കണ്ണികള്‍ പ്രകോപനം ഉണ്ടാകാന്‍ സാധ്യതയുള്ളതായും സംഭരണിയിലിറങ്ങുന്നവര് സൂക്ഷിക്കണമെന്നും വനംവകുപ്പ്അധികൃതര് ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

