Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമ​യി​ലി​നെ...

മ​യി​ലി​നെ ക​ല്ലെ​റി​ഞ്ഞുകൊ​ന്ന നേ​പ്പാ​ള്‍ സ്വ​ദേ​ശി പി​ടി​യി​ല്‍

text_fields
bookmark_border
മ​യി​ലി​നെ ക​ല്ലെ​റി​ഞ്ഞുകൊ​ന്ന നേ​പ്പാ​ള്‍ സ്വ​ദേ​ശി പി​ടി​യി​ല്‍
cancel
camera_alt

സു​നി​ല്‍ ക​ര്‍ക്കി

പാ​ലോ​ട്: മ​യി​ലി​നെ ക​ല്ലെ​റി​ഞ്ഞു കൊ​ന്ന കേ​സി​ല്‍ അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ല്‍. നേ​പ്പാ​ള്‍ സ്വ​ദേ​ശി സു​നി​ല്‍ ക​ര്‍ക്കി​യെ​യാ​ണ് (21) പാ​ലോ​ട് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ള്‍ നെ​ടു​മ​ങ്ങാ​ട്ടെ ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്.

പൊ​യ്പ്പാ​റ ചാ​മു​ണ്ഡി ക്ഷേ​ത്ര​ത്തി​നു സ​മീ​പം ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ല്‍ ഇ​രു​ന്ന പെ​ണ്‍മ​യി​ലി​നെ​യാ​ണ് ഇ​യാ​ള്‍ ക​രി​ങ്ക​ല്ലു​കൊ​ണ്ട് എ​റി​ഞ്ഞു കൊ​ന്ന​ത്. തുടർന്ന് ഇയാൾ മു​ങ്ങി. നാ​ട്ടു​കാ​ര്‍ പാ​ലോ​ട് റെ​യ്ഞ്ച് ഓ​ഫി​സി​ല്‍ വി​വ​രം അ​റി​യി​ച്ചു. തു​ട​ര്‍ന്ന് പാ​ലോ​ട് ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫി​സ​ര്‍ വി​പി​ന്‍ച​ന്ദ്ര​ന്‍, സെ​ക്ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫി​സ​ര്‍ വി​നി​ത, വാ​ച്ച​ര്‍ ശാ​ന്ത​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സു​നി​ല്‍ ക​ര്‍ക്കി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ നെ​ടു​മ​ങ്ങാ​ട് വ​നം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestedNepal NativeTrivandrum News
News Summary - Nepali national arrested for killing peacock with stones
Next Story