Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരാതിയിൽ കേസെടുത്തില്ലെന്നാരോപിച്ച് പൊലീസ് സ്റ്റേഷനിൽ വീട്ടമ്മയുടെ പ്രതിഷേധം

text_fields
bookmark_border
പരാതിയിൽ കേസെടുത്തില്ലെന്നാരോപിച്ച് പൊലീസ് സ്റ്റേഷനിൽ വീട്ടമ്മയുടെ പ്രതിഷേധം
cancel

നേമം: താൻ നൽകിയ പരാതിയിൽ കേസെടുത്തില്ലെന്നാരോപിച്ച് വീട്ടമ്മ പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധ സമരം നടത്തി. പള്ളിച്ചൽ പഞ്ചായത്ത് പരിധിയിൽ ചാത്തനംപാട്ട് സ്വദേശിനി ബിന്ദു (54) ആണ് നരുവാമൂട് പൊലീസ് സ്റ്റേഷനു മുന്നിൽ ചൊവ്വാഴ്ച രാവിലെ മുതൽ വൈകീട്ട് വരെയാണ് പ്രതിഷേധിച്ചത്.

ദിവസങ്ങൾക്ക് മുമ്പ് ഇവരുടെ ഭർത്താവും മകനും ചേർന്ന് ഒരു യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ബിന്ദുവിന്‍റെ മകൻ പിടിയിലായിരുന്നു. ഇയാൾ റിമാൻഡിലാണ്. എന്നാൽ തന്‍റെ മകനെ അറസ്റ്റ് ചെയ്തു എന്നറിഞ്ഞ വീട്ടമ്മ വാദി തന്നെ ഉപദ്രവിച്ചുവെന്ന് കാട്ടി മറ്റൊരു കേസ് നൽകി. ഇതിൽ നടപടിയുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർ സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ചത്.

അതേസമയം, ബിന്ദുവിന്‍റെ സമരം അനാവശ്യമായിരുന്നെന്നും സ്റ്റേഷനിൽ പ്രതിഷേധ സമരം നടത്തിയതിന് ഇവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും നരുവാമൂട് പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Housewife protests at police station alleging that no case has been registered in the complaint
Next Story