കാപ്പ പ്രകാരം അറസ്റ്റില്‍
text_fieldsനേമം: കാപ്പ ആക്ട് പ്രകാരം ക്രിമിനൽ കേസ് പ്രതിയെ പൂജപ്പുര പൊലീസ് അറസ്റ്റുചെയ്തു. പൂജപ്പുര സ്വദേശി അരുണ്‍ ബാബു (40) ആണ് അറസ്റ്റിലായത്.കഞ്ചാവ്, എം.ഡി.എം.എ തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയായിട്ടുള്ള ഇയാൾ ഏറ്റവുമൊടുവില്‍ കഞ്ചാവ് വില്പന നടത്തിയതിന് അറസ്റ്റിലാകുകയും രണ്ടുമാസംമുമ്പ് ജയില്‍മോചിതനാകുകയും ചെയ്തിരുന്നു.
തുടര്‍ച്ചയായി ക്രിമിനൽ കേസുകളില്‍ ഏര്‍പ്പെട്ടതോടെയാണ് ഇയാള്‍ക്കെതിരേ കാപ്പ ചുമത്താന്‍ ജില്ല ഭരണകൂടം തീരുമാനിച്ചത്. പൂജപ്പുര സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയ പ്രതിയെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലിലാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

