ശൗചാലയങ്ങള്‍ കെട്ടി ഉപേക്ഷിച്ചു; പഞ്ചായത്ത് അധികൃതര്‍ നഷ്ടപ്പെടുത്തിയത് അരക്കോടിയിലേറെ രൂപ
text_fieldsനെല്ലനാട് പഞ്ചായത്ത് അധികൃതര്‍ വിവിധ ഇടങ്ങളില്‍ കെട്ടി ഉപേക്ഷിച്ച ശൗചാലയങ്ങള്‍
വെഞ്ഞാറമൂട്: ശൗചാലയങ്ങള്‍ കെട്ടി ഉപേക്ഷിച്ചതിലൂടെ അരക്കോടിയിലേറെ രൂപ പഞ്ചായത്ത് അധികൃതര്‍ നഷ്ടപ്പെടുത്തി. നെല്ലനാട് പഞ്ചായത്താണ് പദ്ധതി ആസൂത്രണം ചെയ്യുന്നതിലും അവ നടപ്പിലാക്കുന്നതിലുമുള്ള വീഴ്ചകാരണം അരക്കോടിയിലേറെ രൂപ നഷ്ടംവരുത്തിയത്. 20 വര്‍ഷം മുമ്പ് വെഞ്ഞാറമൂട് ജങ്ഷന് സമീപം പഞ്ചായത്ത് അധീനതയിലുള്ള കൊട്ടാരക്കുളം ഉള്‍ക്കൊള്ളുന്ന വസ്തുവില്‍ കുളിമുറി ഉൾപ്പെടെ ശൗചാലയം നിർമിച്ച് ഉപേക്ഷിച്ചതാണ് ആദ്യസംഭവം.
പ്രസ്തുത കെട്ടിടം ഇപ്പോള്‍ കാട് കയറി സാമൂഹ്യ വിരുദ്ധരുടെ താവളമായി നാട്ടുകാര്‍ക്ക് ഉപകാരമില്ലാതായി. 15 വര്‍ഷം മുമ്പ് വെഞ്ഞാറമൂട് ചന്തയില്‍ നിർമിച്ച ശൗചാലയവും പിന്നീട് ഉപേക്ഷിക്കുകയും നാശത്തിലേക്ക് നീങ്ങുകയുമാണ്. കെ.എസ്.ആര്.ടി.സി ഡിപ്പോയോട് ചേര്‍ന്ന് നിമിച്ച ശൗചാലയമാണ് ഏറ്റവും അവസാനത്തേത്.
നിർമാണം കഴിഞ്ഞ് പൊതുജനങ്ങള്‍ക്കായി തുറന്നുവെങ്കിലും ഒരുമാസം കഴിയും മുമ്പ് സെപ്റ്റിക് ടാങ്ക് പൊട്ടിയൊലിക്കുകയും അടച്ചിടുകയും ചെയ്തിരിക്കുകയാണ്. ഇങ്ങനെ വ്യത്യസ്ത കാലയളവുകളിലായി മൂന്ന് ശൗചാലയങ്ങള്‍ നിർമിക്കുകയും ഉപേക്ഷിക്കുകയും ചെയ്തതിലൂടെയാണ് അരക്കോടിയിലേറെ രൂപ പഞ്ചായത്ത് അധികൃതര്‍ നഷ്ടപ്പെടുത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

