സ്കൂട്ടർ യാത്രക്കാരിയുടെ മാല കവരാൻ ശ്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ പ്രതികൾ
നെടുമങ്ങാട്: സ്കൂട്ടർ യാത്രക്കാരിയുടെ സ്വർണമാല മാല പിടിച്ചുപറിക്കാൻ ശ്രമിച്ച കേസിലെ പ്രതികളായ തൊളിക്കോട് തോട്ടുമുക്ക് മക്ക ഹൗസിൽ ജഹാംഗീർ (44), തൊളിക്കോട് തുരുത്തി മൺ പുറത്ത് റോഡരികത്ത് വീട്ടിൽ ഇർഷാദ് (30) എന്നിവരെ വലിയമല പൊലീസ് അറസ്റ്റ് ചെയ്തു.
മന്നൂർക്കോണം സ്വദേശിനി കഴിഞ്ഞ അഞ്ചിന് രാത്രി 9.30 ഓടെ സ്കൂട്ടറിൽ ചുള്ളിമാനൂർ നിന്ന് മന്നൂർകോണത്തുള്ള വീട്ടിലേക്ക് പോകവെയായിരുന്നു സംഭവം. മുള്ളു വേങ്ങമൂടിന് സമീപം ബൈക്കിൽ വന്ന പ്രതികൾ യുവതിയെ തടഞ്ഞുനിർത്തുകയും മാലയിൽ കടന്നു പിടിക്കുകയുമായിരുന്നു.
യുവതി ബഹളം വച്ചതോടെ അവിടെ നിന്ന് രക്ഷപ്പെട്ട പ്രതികളെ പോലീസ് രാത്രിയിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികൾക്ക് ജില്ലയിൽ മോഷണം ഉൾപ്പെടെ നിരവധി കേസുകൾ നിലവിലുള്ളതാണന്ന് പൊലീസ് പറഞ്ഞു.
കാട്ടാക്കട ഡി.വൈ.എസ്.പി എൻ. ഷിബുവിന്റെ നിർദ്ദേശാനുസരണം വലിയമല പൊലീസ് ഇൻസ്പെക്ടർ പ്രമോദ് കൃഷ്ണൻ ജെ.സിയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ അൽ അമാൻ, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ രാജേഷ്, നിസാറുദ്ദീൻ, ജിജേഷ്, ജസീൽ, ഷിലുകുമാർ സിവിൽ പോലീസ് ഓഫീസർ രമ്യ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

