പൂവത്തൂര്‍-ചെന്തുപ്പൂര് റോഡ് തകര്‍ന്നു; യാത്ര ദുരിതം
text_fieldsതകര്‍ന്ന പൂവത്തൂര്‍-ചെന്തുപ്പൂര് റോഡ്
നെടുമങ്ങാട്: നഗരസഭയിലെ പ്രധാന റോഡുകളിലൊന്നായ പൂവത്തൂര്‍ ചെന്തുപ്പൂര് റോഡ് തകര്‍ന്നു. പൊട്ടിപ്പൊളിഞ്ഞ് കുണ്ടുംകുഴികളുമായ റോഡില്‍ ഇരുചക്രവാഹനയാത്ര പോലും അസാധ്യമായി. ഇതുവഴിയുണ്ടായിരുന്ന കെ.എസ്.ആര്.ടി.സി ബസ് സര്‍വിസ് നിര്‍ത്തിവെച്ചു. പൂവത്തൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍, ഗവ. എല്‍.പി.എസ്, അംഗൻവാടികള്‍, തപാലാഫിസ്, പൂവത്തൂര്‍ ആരോഗ്യ ഉപകേന്ദ്രം എന്നിവിടങ്ങളിലേക്കെല്ലാം പോകേണ്ട റോഡിനാണ് ഈ ഗതികേട്.
വിദ്യാർഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരെല്ലാം ഏറെ ഗതികേടിലാണ്. ഗ്രാമപ്രദേശമായ പൂവത്തൂരിലേക്കുള്ള എല്ലാ റോഡുകളും തകര്‍ന്നനിലയിലാണ്. അവധി ദിവസങ്ങളില്‍ റോഡിന്റെ തകര്‍ച്ച പറഞ്ഞ് ഉള്ള സര്‍വിസുകള്‍കൂടി ഒഴിവാക്കുകയാണ് കെ.എസ്.ആര്.ടി.സി. റോഡിന്റെ തകര്‍ച്ച പരിഹരിച്ച് ബസ് സര്‍വിസുകള്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് സമരം തുടങ്ങുമെന്ന് നാട്ടുകാർ അറിയിച്ചു.

