Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNedumangadchevron_rightകാണാതായ യുവതിയെ...

കാണാതായ യുവതിയെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി 

text_fields
bookmark_border
കാണാതായ യുവതിയെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി 
cancel

നെടുമങ്ങാട്: വീട്ടിൽ നിന്നും കാണാതായ യുവതിയെ വർക്കലയിൽ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഏണിക്കര കാട്ടുവിളാകം രഞ്ജു ഭവനിൽ അര്‍ച്ചനയെ (35) യാണ് വർക്കല ശിവഗിരി ജങ്ഷനു സമീപം ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ കുട്ടികൾക്ക് നോട്ടുബുക്ക് വാങ്ങാനെന്ന് പറഞ്ഞ് പുറത്തുപോയ അർച്ചന മടങ്ങിയെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ അരുവിക്കര പൊലീസിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബുധനാഴ്ച രാത്രി വർക്കലയിൽ ട്രെയിൻതട്ടി മരിച്ച നിലയിൽ യുവതിയെ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്ക്കരിച്ചു. ഭർത്താവ്: മഹേഷ്, മക്കൾ: അശ്വനി, കാർത്തിക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NedumangadVarkalaTrivandrumMissing woman found dead
News Summary - Missing woman found dead in Varkala
Next Story