ഓട്ടോറിക്ഷയിൽ കടത്തിയ കഞ്ചാവ് പിടികൂടി
text_fieldsജയൻ
നെടുമങ്ങാട് : ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പിടികൂടി. തിരുവനന്തപുരം എക്സൈസ് ഐ.ബി യൂനിറ്റിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ നെടുമങ്ങാട് കരകുളം കാച്ചാണി ജംഗഷന് സമീപത്താണ് ഓട്ടോയിൽ കടത്തി കൊണ്ടുവന്ന 550 ഗ്രാം കഞ്ചാവ് പിടികൂടിയത്.
കഞ്ചാവ് കടത്തിയ പേരൂർക്കട അടപ്പുകൂട്ടാൻപാറ പുതുവൽ പുരയിടം വീട്ടിൽ ഓട്ടോ ജയൻ എന്നു വിളിക്കുന്ന ജയ (49) നെയാണ് അറസ്റ്റു ചെയ്തത്.
നെടുമങ്ങാട് എക്സിസ് റേഞ്ച് ഇൻസ്പെക്ടർ ടി. രാജുവിന്റെ നേതൃത്വത്തിൽ പ്രിവൻ്റിവ് ഓഫീസർ ആർ. എസ്. സജിത്ത്, സി.ഇ. ഒ അരുൺ രാജ്, ഡബ്ലിയു.സി.ഇ.ഒ മഞ്ചുഷ എന്നിവരും ഉണ്ടായിരുന്നു.

