Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNedumangadchevron_rightഅരുവിക്കര-വെള്ളനാട്...

അരുവിക്കര-വെള്ളനാട് റോഡ് തകർന്ന് യാത്രദുരിതം

text_fields
bookmark_border
ത​ക​ർ​ന്ന അ​രു​വി​ക്ക​ര- വെ​ള്ള​നാ​ട് റോ​ഡ്
cancel
camera_alt

ത​ക​ർ​ന്ന അ​രു​വി​ക്ക​ര- വെ​ള്ള​നാ​ട് റോ​ഡ്

നെ​ടു​മ​ങ്ങാ​ട്: അ​രു​വി​ക്ക​ര-​വെ​ള്ള​നാ​ട് റോ​ഡ് ത​ക​ർ​ന്നു. അ​രു​വി​ക്ക​ര ജ​ല​സം​ഭ​ര​ണി മു​ത​ൽ കു​ള​ക്കോ​ട് സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്രം വ​രെ​യു​ള്ള റോ​ഡാ​ണ് ത​ക​ർ​ന്ന​ടി​ഞ്ഞ​ത്. റോ​ഡ് ന​വീ​ക​രി​ക്കു​ന്ന​തി​നു​വേ​ണ്ടി മെ​റ്റ​ലു​ക​ൾ ഇ​റ​ക്കി​യി​ട്ട് മാ​സ​ങ്ങ​ളാ​യി​ട്ടും പ​ണി ആ​രം​ഭി​ച്ചി​ട്ടി​ല്ല.

അ​രു​വി​ക്ക​ര മു​ത​ൽ റോ​ഡി​ൽ വ​ൻ​കു​ഴി​ക​ളാ​ണ് രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. വെ​മ്പ​ന്നൂ​ർ ജ​ങ്ഷ​നു സ​മീ​പ​ത്തെ വ​ള​വി​ൽ മെ​റ്റ​ലു​ക​ളി​ള​കി രൂ​പ​പ്പെ​ട്ട കു​ഴി​ക​ളി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ന്ന് അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​ണ്. ശാ​ന്തി​ന​ഗ​ർ, ശ​ങ്ക​ര​മു​ഖം എ​ൽ.​പി സ്കൂ​ളി​നു സ​മീ​പം, ക​ണ്ണേ​റ്റു​ന​ട ജ​ങ്ഷ​ൻ, വാ​ളി​യ​റ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ റോ​ഡി​ന്റെ അ​വ​സ്ഥ ദ​യ​നീ​യ​മാ​ണ്. മെ​റ്റ​ലു​ക​ളി​ള​കി കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന റോ​ഡി​ൽ ബൈ​ക്കു​ക​ൾ തെ​ന്നി​വീ​ണ് അ​പ​ക​ടം സം​ഭ​വി​ക്കു​ന്ന​ത് പ​തി​വാ​യി.

അ​പ​ക​ട​ക​ര​മാ​യ വ​ള​വു​ക​ളി​ലെ ടാ​ർ ഇ​ള​കി​മാ​റി വ​ലി​യ കു​ഴി​ക​ൾ ഉ​ണ്ടാ​യ​തി​നാ​ൽ എ​തി​രെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് സൈ​ഡ് കൊ​ടു​ക്കാ​ൻ ക​ഴി​യാ​തെ വ​രി​ക​യാ​ണ്. ഇ​ത് അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​കു​ന്നു. വെ​ള്ള​നാ​ട്ടി​ൽ നി​ന്ന് അ​രു​വി​ക്ക​ര, വ​ട്ടി​യൂ​ർ​ക്കാ​വ്, പേ​രൂ​ർ​ക്ക​ട, ക​ര​കു​ളം, വ​ഴ​യി​ല, കാ​ച്ചാ​ണി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​രാ​ൻ യാ​ത്ര​ക്കാ​ർ ആ​ശ്ര​യി​ക്കു​ന്ന റോ​ഡാ​ണി​ത്.

അ​ശാ​സ്ത്രീ​യ​മാ​യ റോ​ഡ് നി​ർ​മാ​ണ​വും അ​മി​ത​ഭാ​രം ക​യ​റ്റി​യ ടി​പ്പ​റു​ക​ള​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ളു​മാ​ണ് റോ​ഡി​ന്റെ ത​ക​ർ​ച്ച​ക്ക് പ്ര​ധാ​ന കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. റോ​ഡി​ലെ വ​ലി​യ കു​ഴി​ക​ൾ കാ​ര​ണം ഇ​തു​വ​ഴി ഓ​ട്ടോ​റി​ക്ഷ​ക​ൾ പോ​ലും സ​വാ​രി വ​രാ​ൻ വി​സ​മ്മ​തി​ക്കു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത മ​ഴ​മൂ​ലം കു​ഴി​ക​ളി​ൽ വെ​ള്ളം​കെ​ട്ടി​നി​ൽ​ക്കു​ക​യാ​ണ്. വാ​ഹ​ന​ങ്ങ​ൾ പോ​കു​മ്പോ​ൾ സ​മീ​പ​ത്തെ വീ​ടു​ക​ൾ​ക്കു​ള്ളി​ലും ക​ച്ച​വ​ട സ്ഥാ​പ​ന​ത്തി​ലും മ​ലി​ന​ജ​ലം തെ​റി​ക്കു​ന്ന​ത് പ​രി​സ​ര​വാ​സി​ക​ളെ​യും വ്യാ​പാ​രി​ക​ളെ​യും ഒ​രു​പോ​ലെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Trivandrum NewsRoadPotholes
News Summary - Aruvikara-Vellanad road is damaged and travel is difficult
Next Story