ശ്രീവരാഹം ശ്യാം വധക്കേസ്: ഒന്നാം പ്രതിക്ക് 20 വർഷവും ജീവപര്യന്തവും
text_fieldsതിരുവനന്തപുരം: ക്ഷേത്രക്കുളത്തിന് സമീപമിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിക്ക് 20 വർഷവും ജീവപര്യന്ത കഠിന തടവും പിഴയും. നേമം പാപ്പനംകോട് സി.എസ്.ഐ.ഐ.ആറിന് സമീപം ചവിണിച്ചിവിള കൃപാഭവനിൽ ചന്തു എന്ന അർജുൻ (32) നെയാണ് ഏഴാം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. തെളിവുകളുടെ അഭാവത്തിൽ രണ്ടും മൂന്നും പ്രതികളെ കോടതി വെറുതെ വിട്ടു. പിഴതുകയായ ഒരു ലക്ഷം കൊല്ലപ്പെട്ട ശ്യാമിന്റെ അമ്മക്ക് നൽകാനും ഉത്തരവിൽ പറയുന്നു.
20 വർഷത്തെ തടവുശിക്ഷ അനുഭവിച്ചതിനു ശേഷം മാത്രമേ ജീവപര്യന്തം തടവ് ശിക്ഷ ആരംഭിക്കുകയുള്ളൂ. 2019 മാർച്ച് 19 നാണ് സംഭവം. ശ്രീവരാഹം ക്ഷേത്രകുളത്തിന് സമീപമുള്ള ഒഴിഞ്ഞ സ്ഥലത്ത് സ്ഥിരമായി മദ്യപിച്ച് ബഹളം ഉണ്ടാക്കിയിരുന്ന അർജുനെയും കൂട്ടുകാരെയും ശ്യാമും സുഹൃത്തുക്കളായ ഉണ്ണിക്കണ്ണനും, ചിക്കുവും ചേർന്ന് വിലക്കുകയും തുടർന്നുണ്ടായ കൈയാങ്കളിയിൽ അർജുൻ കൈവശം കരുതിയ കത്തി കൊണ്ട് ശ്യാമിനെ കുത്തിവീഴ്ത്തുകയുമായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ഗുണ്ടാലിസ്റ്റിലും ഉൾപ്പെട്ട വ്യക്തിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

